ഫുട്‌ബോള്‍ പ്രേമികളെയും മെസി ആരാധകരെയും ഒരു പോലെ നിരാശയിലേക്ക് തള്ളിവിട്ട വാര്‍ത്തയായിരുന്നു സൂപ്പര്‍താരത്തിന്റെ പരുക്ക്. സ്‌പാനിഷ് ലീഗില്‍ ലയണല്‍ മെസിയില്ലാതെ ബാഴ്‌സലോണ ഇറങ്ങുമോ എന്ന ആശങ്കയായിരുന്നു എങ്ങും.
ആരാധകരുടെ സംശയങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്ന റിപ്പോര്‍ട്ടുമായി ബാഴ്‌സ രംഗത്തുവന്നു. പരുക്ക് ഭേദമാകാത്തതിനാല്‍ ശനിയാഴ്‌ച വലൻസിയക്കെതിരായ മത്സരത്തില്‍ മെസി കളിക്കില്ല.
ചൊവ്വാഴ്‌ച ബൊറൂസ്യ ഡോർട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും മെസിക്ക് നഷ്‌ടമാവുമെന്നാണ് സൂചന. പരുക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ മെസി പരിശീലനത്തിന് എത്തിയിട്ടില്ല.
ഈ മാസം പകുതിക്ക് ശേഷം മെസി ബാഴ്‌സയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്‌പാനിഷ് ലീഗ് സീസണില്‍ മെസിയില്ലാതെ ബാഴ്‌സലോണ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇതോടെയാണ് ആരാധകര്‍ കടുത്ത നിരാശയിലായത്.