Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ടുനിലയില്‍ പൊട്ടിയ ശേഷം കോഹ്‌ലി പാകിസ്ഥാനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആരെയും അതിശയിപ്പിക്കും

കോഹ്‌ലി പാകിസ്ഥാനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആരെയും അതിശയിപ്പിക്കും

എട്ടുനിലയില്‍ പൊട്ടിയ ശേഷം കോഹ്‌ലി പാകിസ്ഥാനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആരെയും അതിശയിപ്പിക്കും
ലണ്ടന്‍ , തിങ്കള്‍, 19 ജൂണ്‍ 2017 (12:25 IST)
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ തോല്‍‌വി ഏറ്റുവാങ്ങിയതില്‍ അതിയായ നിരാശയുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. തോല്‍‌വിയില്‍ സങ്കടമുണ്ടെങ്കിലും പാക് ടീമിന് അഭിനന്ദനങ്ങള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

നമ്മളേക്കാള്‍ മികച്ച ക്രിക്കറ്റാണ് പാകിസ്ഥാന്‍ പുറത്തെടുത്തത്. ജയിക്കാനുറച്ചുള്ള ആഗ്രഹം അവരില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ നമ്മളേക്കാള്‍ മികച്ച കളിയാണ് പാക് ടീം പുറത്തെടുത്തതെന്നും കോഹ്‌ലി വ്യക്തമാക്കി.

അവരുടേതായ ദിവസത്തില്‍ പാകിസ്ഥാന് ആരെയും പരാജയപ്പെടുത്താന്‍ സാധിക്കും. ജയത്തിന്റെ ക്രഡിറ്റ് അവര്‍ക്കുണ്ട്. എന്നാല്‍ എന്റെ ടീമിനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. അതിന്റെ ഭാഗമാണ് എന്റെ മുഖത്തെ ചിരി, അത് മാഞ്ഞിട്ടില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്റെ പ്രകടനത്തെ അഭിനന്ദിച്ച കോഹ്‌ലിക്ക് സോഷ്യല്‍ മീഡിയകളില്‍ നിന്ന് മികച്ച പിന്തുണ ശക്തമാണ്. ക്രിക്കറ്റ് കളി മാത്രമാണെന്നും അതില്‍ ജയവും തോല്‍‌വിയും ഉണ്ടാകുമെന്നും ആരാധകര്‍ പറയുന്നുണ്ട്. 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവരുടെ മുന്നില്‍ മുട്ടിടിച്ചു നിന്നിട്ട് പുറത്താക്കുന്നോ ?; ഗ്രൌണ്ടില്‍ പൊട്ടിത്തെറിച്ച് പാണ്ഡ്യ