Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് ആഴ്‌ചയിൽ അഞ്ച് ടെസ്റ്റ് ക‌ളിക്കുക എന്നത് തമാശയല്ല, ഉയർന്ന ഫിറ്റ്‌നസ് ഉള്ളവരും തളരും: വിരാട് കോലി

ആറ് ആഴ്‌ചയിൽ അഞ്ച് ടെസ്റ്റ് ക‌ളിക്കുക എന്നത് തമാശയല്ല, ഉയർന്ന ഫിറ്റ്‌നസ് ഉള്ളവരും തളരും: വിരാട് കോലി
, വ്യാഴം, 3 ജൂണ്‍ 2021 (19:33 IST)
ഐസിസി ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരകൾ. ടെസ്റ്റ് പരമ്പരകൾ അവസാനിച്ചതും ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ, ടി20 ലോകകപ്പ് എന്നിങ്ങനെ തിരക്കേറിയ ഷെഡ്യൂളാണ് ഇത്തവണ ഇന്ത്യൻ ക്രിക്കറ്റിനുള്ളത്.
 
ഇപ്പോഴിതാ തുടർച്ചയായുള്ള മത്സരങ്ങൾ താരങ്ങളുടെ ഫിറ്റ്നസിനെ തളർത്തുമെന്നും ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമം വേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ഇംഗ്ലണ്ടിനെതിരെ ആറ് ആഴ്‌ചക്കുള്ളിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇത് തമാശയല്ല. എത്ര ഉയര്‍ന്ന കായിക ക്ഷമതയുള്ള താരത്തിനും ശാരീരികമായും മാനസികമായും വിശ്രമം വേണം. ഒരേ കാര്യം തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അത് മാനസികമായി പ്രയാസമുണ്ടാക്കും. നിങ്ങളുടെ മോശം യുവാവാണെങ്കില്‍ അതിനെ മറികടക്കുക പ്രയാസമാണ്. സഹതാരങ്ങളെയും എപ്പോഴും ഉന്മേഷത്തോടെ നിര്‍ത്തേണ്ടതായുണ്ട്. കോലി പറഞ്ഞു.
 
അതേസമയം ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ഐപിഎല്ലും സംഘടിക്കപ്പെടുന്നത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇടവേളകളില്ലാതെ തുടർച്ചയായി കളിക്കുന്നത് കളിക്കാരെ ശാരീരികമായും മാനസികമായും തളർത്തുമെന്നതിനാൽ ഒക്ടോബറിലും നവംബറിലുമായി ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലൻഡിന് മൂൻതൂക്കമുണ്ട് എന്നത് ആളുകളുടെ ധാരണ, ടീമിന് പൂർണ്ണ ആത്മവിശ്വാസമെന്ന് കോലി