Select Your Language

Notifications

webdunia
webdunia
webdunia
webdunia

MS Dhoni: 'വിരമിക്കാന്‍ ഏറ്റവും ഉചിതമായ സമയം ഇതാണ്, പക്ഷേ...!' വൈകാരിക പ്രതികരണവുമായി ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ചിരിക്കുകയാണ് ധോണി

MS Dhoni: 'വിരമിക്കാന്‍ ഏറ്റവും ഉചിതമായ സമയം ഇതാണ്, പക്ഷേ...!' വൈകാരിക പ്രതികരണവുമായി ധോണി
, ചൊവ്വ, 30 മെയ് 2023 (07:43 IST)
MS Dhoni: ഐപിഎല്ലില്‍ നിന്ന് ഇപ്പോള്‍ വിരമിക്കുന്നില്ലെന്ന സൂചന നല്‍കി മഹേന്ദ്രസിങ് ധോണി. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ഈ സീസണിലെ കിരീടം ചൂടിയ ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്റെ പ്രതികരണം. ശരീരം അനുവദിക്കുമെങ്കില്‍ ഇനിയും കളിക്കുമെന്നും ആരാധകരില്‍ നിന്ന് ഇത്രയധികം സ്‌നേഹം ലഭിക്കുമ്പോള്‍ കളി അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും ധോണി പറഞ്ഞു. 
 
' വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണ്. എന്നാല്‍ ഈ വര്‍ഷം ഞാന്‍ എവിടെ പോയാലും എനിക്ക് ആരാധകരില്‍ നിന്ന് കിട്ടിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും അളവ് കാണുമ്പോള്‍ എല്ലാവര്‍ക്കും ആഴത്തിലുള്ള നന്ദി പറയാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ഒന്‍പത് മാസം കഠിനാധ്വാനം ചെയ്ത് ഒരു ഐപിഎല്‍ സീസണില്‍ കൂടി കളിക്കുകയെന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാം ശരീരത്തെ ആശ്രയിച്ചിരിക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എനിക്ക് 6-7 മാസങ്ങള്‍ കൂടിയുണ്ട്. അങ്ങനെ സാധിച്ചാല്‍ അത് ആരാധകര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും. അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും അതൊരു സമ്മാനം തന്നെയായിരിക്കും. അവര്‍ കാണിക്കുന്ന സ്‌നേഹത്തിനും കരുതലിനും അത്രയെങ്കിലും അവര്‍ക്കായി ചെയ്യണമെന്ന് ഞാന്‍ കരുതുന്നു,' ധോണി പറഞ്ഞു. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ചിരിക്കുകയാണ് ധോണി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടുന്ന ടീമെന്ന റെക്കോര്‍ഡില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സിനൊപ്പം എത്തുകയും ചെയ്തു. ചെന്നൈ അഞ്ച് തവണ കിരീടം ചൂടിയപ്പോഴും ധോണി തന്നെയായിരുന്നു നായകന്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chennai Super Kings: തലയ്ക്ക് മേലെ എവനും ഇറുക്കാത്..! അഞ്ചാം ഐപിഎല്‍ കിരീടം ചൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; അവസാന പന്തില്‍ ഫോറടിച്ച് വിജയം സമ്മാനിച്ചത് ജഡേജ