ചെന്നൈയുടെ ജൈത്രയാത്രയ്ക്ക് താൽക്കാലികമായി കടിഞ്ഞാൺ; കൊൽക്കത്തയ്ക്ക് മുന്നിൽ പതറി ധോണിയും കൂട്ടരും
ധോണിയുടെ തന്ത്രങ്ങൾ ഒന്നും ഏറ്റില്ല?
Publish Date: Fri, 04 May 2018 (11:01 IST)
Updated Date: Fri, 04 May 2018 (11:02 IST)
ചെന്നൈ സൂപ്പർ കിങ്സിന് ഇത്തവണത്തെ സീസണിൽ ജയം മാത്രം മുന്നിൽ കണ്ട് യാത്ര തുടങ്ങിയവരാണ്. എന്നാൽ, ഈഡന്‍ ഗാര്‍ഡനില്‍ അതിഥികളായെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ചെന്നൈയുടെ വിജയയാത്രയ്ക്ക് കൊൽക്കത്ത താൽക്കാലികമായി കടിഞ്ഞാണിട്ടു.
ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയ്‌ക്കെതിരേ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെയും മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്ത് ജയമുറപ്പിച്ചു.
കൊല്‍ക്കത്തയുടെ ഈ സീസണിലെ അഞ്ചാം ജയമായിരുന്നു ഇത്. ഒന്‍പത് മ്ത്സരങ്ങളില്‍ നിന്ന് ഇതോടെ മൂന്ന് തോല്‍വി വഴങ്ങിയ ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, കൊല്‍ക്കത്തയാകട്ടെ പട്ടികയില്‍ മൂന്നാമതെത്തി.