തുടർ തോൽവികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിനു വീണ്ടും തിരിച്ചടി. ടീമിന്റെ ബോളിങ്ങ് പരിശീലകനായ ലസിത് മലിംഗയോട് ഉടൻ തന്നെ ശ്രീലങ്കയിൽ എത്തിച്ചേരണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് താരത്തിന് അന്തിമ ശാസനം നൽകി കഴിഞ്ഞു. ശ്രീലങ്കൻ ദേശീയ ടീമിലെക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അന്തർ സംസ്ഥാന ടൂർണമെന്റിൽ കളിക്കാൻ വേണ്ടീയാണ് താരത്തോട് തിരിച്ച് നാട്ടിലെത്താൻ ശ്രീലങ്ക നിർദേശിച്ചിരിക്കുന്നത്.
ബോളറായി ഇത്തവണ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായ മലിംഗയെ ബോളിങ്ങ് ഉപദേശകനായി നിലനിർത്താൻ മുംബൈ ഇന്ത്യൻസ് തീരുമാനിക്കുകയായിരുന്നു. ദേശീയ ടീമിൽ അവസരങ്ങൾ ഇല്ലാത്ത സഹചര്യത്തിൽ മലിംഗ ഇതിന് തയ്യാറവുകയും ചെയ്തു. കഴിഞ്ഞ എട്ടുമാസമായി ശ്രീലങ്കൻ ദേശീയ ടീമിന്റെ ഭാഗമായി പന്തെറിയാൻ മലിംഗക്ക് സാധിച്ചിട്ടില്ല
അതേസമയം ജൂലൈയിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊരുങ്ങുന്ന ദേശിയ ടിമിൽ അവസാന ഇലവനിൽ താൻ താൻ ഉണ്ടാകും. അതിനുള്ള കായിക ക്ഷമത തനിക്കുണ്ടെന്നും. അതിനാൽ അഭ്യന്തര മത്സരത്തിൽ കളിക്കാനില്ലെന്നും മലിംഗ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഇന്റർ പ്രൊവിൻഷ്യൽ ടൂർണമെന്റിൽ കളിച്ചില്ലെങ്കിൽ താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. ഇക്കാര്യത്തിൽ മുംബൈ ഇന്ത്യൻസിന്റെ തീരുമാനമാണ് ഇനി നിർണ്ണായകമാകുന്നത്.