Webdunia - Bharat's app for daily news and videos

Install App

കോച്ചിനെ തിരെഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം, ബിസിസിഐയ്ക്ക് ഉപദേശവുമായി സൗരവ് ഗാംഗുലി

അഭിറാം മനോഹർ
വ്യാഴം, 30 മെയ് 2024 (21:21 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ആരെ തിരെഞ്ഞെടുക്കാമെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ബിസിസിഐയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ മുന്‍ സെക്രട്ടറിയുമായ സൗരവ് ഗാംഗുലി. ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ഇന്ത്യ പുതിയ പരിശീലകനെ തേടുന്നത്. 
 
 ഓസീസ് മുന്‍ നായകനായ റിക്കി പോണ്ടിംഗ്,ജസ്റ്റിന്‍ ലാംഗര്‍ അടക്കമുള്ളവരെ കോച്ചിംഗ് സ്ഥാനത്തിനായി ബിസിസിഐ സമീപിച്ചിരുന്നുവെന്നും എന്നാല്‍ മൂന്ന് വര്‍ഷ കരാറില്‍ മുഴുവന്‍ സമയ പരിശീലകരാകാന്‍ ഇവരാരും തന്നെ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനിടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഗൗതം ഗംഭീറിനെ പരിശീലകനാക്കാന്‍ ബിസിസിഐ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിസിസിഐയോ ഗംഭീറോ ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.
 
 പരിശീലകനെന്നത് ഒരു കളിക്കാരന്റെ കരിയറില്‍ വലിയ പ്രാധാന്യമുള്ളതാണ്. അവരുടെ ഉപദേശങ്ങളും പരിശീലനവുമാണ് ഒരു കളിക്കാരനെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ തന്നെ കോച്ചിനെ തെരെഞ്ഞെടുക്കുമ്പോള്‍ ആ തീരുമാനം വളരെ ആലോചിച്ച് എടൂക്കേണ്ടതാണെന്ന് എക്‌സില്‍ പങ്കുവെച്ച് പോസ്റ്റില്‍ ഗാംഗുലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments