ഇക്കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വമ്പന്‍ സ്‌കോറുകള്‍ പിറന്ന മത്സരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ തീപ്പൊരി സൃഷ്ടിച്ച ചില നിമിഷങ്ങളും സമ്മാനിച്ചിരുന്നു. പ്രധാനമായും വിക്കറ്റ് വീഴ്ത്തിയതിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസറായ ഹര്‍ഷിത് റാണ ഹൈദരാബാദ് താരമായ മായങ്ക് അഗര്‍വാളിന് നേരെ നടത്തിയ ആഹ്‌ളാദപ്രകടനമാണ് ഏറെ ചര്‍ച്ചയായത്. ഡല്‍ഹിക്കെതിരായ മത്സരത്തിലും ആവേശം അതിരുകടന്നതോടെ ഒരു കളിയില്‍ നിന്നും ഹര്‍ഷിത് റാണയ്ക്ക് വിലക്കും ലഭിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ കിരീടം നേടികൊണ്ട് കൊല്‍ക്കത്ത ടീം ഒന്നാകെ ഹര്‍ഷിത് റാണയുടെ ഫ്‌ളെയിംഗ് കിസ് സെലിബ്രേഷന്‍ നടത്തി മറുപടി നല്‍കിയിരുന്നു.
ഇപ്പോഴിതാ എന്തുകൊണ്ടാണ് മൈതാനത്ത് ഇത്രയും ആവേശപ്രകടനങ്ങള്‍ നടത്തുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ഷിത് റാണ. ഹൃദയത്തില്‍ നിന്നും ക്രിക്കറ്റ് കളിക്കുന്നത് കൊണ്ടാണ് പലപ്പോഴും ആവേശപ്രകടനങ്ങള്‍ അതിരുകടക്കുന്നതെന്ന് ഹര്‍ഷിത് പറയുന്നു. എന്റെ ക്രിക്കറ്റ് ഇങ്ങനെയാണ് ഇങ്ങനെയാണ് കാലങ്ങളായി കളിക്കുന്നത്. മൈതാനത്ത് പുറത്ത് ഞാന്‍ കളിച്ചും ചിരിച്ചും നടക്കുന്ന ആളായിരിക്കും സുഹൃത്തുക്കളെ ഉണ്ടാക്കാനല്ല ഗ്രൗണ്ടിലിറങ്ങുന്നത് വിജയിക്കാനാണ്. ഹര്‍ഷിത് റാണ പറയുന്നു അതേസമയം ഡല്‍ഹിയിലെ ക്രിക്കറ്റ് താരങ്ങളെല്ലാം ഈ അമിതമായ വൈകാരികത പുലര്‍ത്തുന്നതിനെ പറ്റിയും റാണ. ഞങ്ങള്‍ ഡല്‍ഹിക്കാര്‍ ക്രിക്കറ്റ് ഹൃദയം കൊണ്ട് കളിക്കുന്നവരാണെന്നാണ് ഹര്‍ഷിത് വ്യക്തമാക്കിയത്. വിരാട് കോലി, ഇഷാന്ത് ശര്‍മ,റിഷഭ് പന്ത്,ഗൗതം ഗംഭീര്‍ എന്നീ ഡല്‍ഹി താരങ്ങളെല്ലാം തന്നെ കളിക്കളത്തിലെ അഗ്രഷനില്‍ പേരുകേട്ടവരാണ്.