Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രകാന്ത് പണ്ഡിറ്റ്, അഭിഷേക് നായർ, ഭരത് അരുൺ, ഗൗതം ഗംഭീർ മാത്രമല്ല കൊൽക്കത്തയുടെ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ

Chandrakanth pandit, KKR, Abhishek Sharma

അഭിറാം മനോഹർ

, തിങ്കള്‍, 27 മെയ് 2024 (13:50 IST)
Chandrakanth pandit, KKR, Abhishek Sharma
ഐപിഎല്ലിലെ കൊല്‍ക്കത്തയുടെ വിജയയാത്രയെ പറ്റി പറയുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെയും ചര്‍ച്ചയാക്കുന്നത് കെകെആര്‍ മെന്ററായുള്ള ഗൗതം ഗംഭീറിന്റെ സാന്നിധ്യമാണ്. നായകനെന്ന നിലയില്‍ 2012ലും 2014ലും കൊല്‍ക്കത്തയ്ക്ക് കപ്പ് നേടികൊടുത്ത ഗംഭീര്‍ ആദ്യമായി ടീം മെന്ററെന്ന നിലയിലും ഈ സീസണില്‍ കൊല്‍ക്കത്തയ്ക്ക് കപ്പ് നേടികൊടുത്തു. എന്നാല്‍ ഗംഭീറിനൊപ്പം കൊല്‍ക്കത്ത പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റ്, ബൗളിംഗ് കോച്ചായ ഭരത് ആരുണ്‍, ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായര്‍ ഒപ്പം കൊല്‍ക്കത്തയുടെ മുന്‍ താരവും ഫീല്‍ഡിംഗ് പരിശീലകനുമായ റയാന്‍ ടെന്‍ ഡൂഷെറ്റ്‌സും ഐപിഎല്‍ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നവരാണ്.
 
ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വിജയമുള്ള സ്റ്റാര്‍ കോച്ചെന്ന ഖ്യാതിയിലാണ് ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പരിശീലകനായി 2022ല്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് എത്തുന്നതെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മാജിക് ആദ്യ 2 വര്‍ഷവും ചന്ദ്രകാന്ത് പണ്ഡിറ്റിന് കൊല്‍ക്കത്തയില്‍ ആവര്‍ത്തിക്കാനായിരുന്നില്ല. എങ്കിലും തന്റേതായ സിസ്റ്റത്തിലേക്ക് ടീമിനെ കൊണ്ടുവരാന്‍ ഈ കാലയളവ് കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. രഞ്ജി പരിശീലകനെന്ന നിലയില്‍ മുംബൈയ്ക്ക് 3 കിരീടങ്ങള്‍, വിദര്‍ഭയ്ക്ക് 2 കിരീടങ്ങളും മധ്യപ്രദേശിന് ഒരു രഞ്ജി കിരീടവും ചന്ദ്രകാന്ത് പണ്ഡിറ്റ് നേടികൊടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കും കിരീടം നേടികൊടുക്കാന്‍ ചന്ദ്രകാന്തിനായി
 
അതേസമയം പഴയ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു മലയാളി കൂടിയായ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായര്‍. കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനെന്ന നിലയില്‍ മിന്നുന്ന സീസണായിരുന്നു അഭിഷേകിന് ഇത്. അതേസമയം ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനെന്ന നിലയില്‍ മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുമ്രയേയും അപകടകാരികളാക്കിയ ഭരത് അരുണ്‍ ആയിരുന്നു കൊല്‍ക്കത്തയുടെ മികവ്. സീസണില്‍ 5 കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ 15 വിക്കറ്റുകള്‍ സ്വന്തമാക്കി എന്നത് മാത്രം മതി ഭരത് അരുണിന്റെ മികവ് തെളിയിക്കാന്‍. നെതര്‍ലന്‍ഡ്‌സ് മുന്‍താരമായ റയാന്‍ ടെന്‍ ഡൂഷെറ്റ്‌സ് 2012ലും 2014ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ ടീമില്‍ ഭാഗമായിരുന്നു. നിലവില്‍ കൊല്‍ക്കത്തയുടെ ഫീല്‍ഡിംഗ് പരിശീലകന്‍ കൂടിയാണ് ഡൂഷെറ്റ്‌സ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോക്കൗട്ടില്‍ നെഞ്ചിടിക്കാത്ത ഒരു ഇന്ത്യക്കാരന്‍ ഇവിടുണ്ട്, കെകെആറിന്റെ നിര്‍ണായക മത്സരങ്ങളിലെ ഹീറോയായി വെങ്കിടേഷ് അയ്യര്‍