Webdunia - Bharat's app for daily news and videos

Install App

നാൽപ്പത്തിയൊന്നാം വയസിൽ ബൗളർമാരെ അടിച്ചു നിരത്താൻ കഴിയുമോ? പക്ഷേ ബോസിന് പറ്റും

Webdunia
വ്യാഴം, 4 ഫെബ്രുവരി 2021 (19:28 IST)
വീണ്ടും ഗ്രൗണ്ടിൽ വെടിക്കെട്ട് പ്രകടനം തീർത്ത് വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്‌ൽ. അബുദാബി ടി10 ലീഗിൽ നടന്ന മത്സരത്തിൽ വെറും 12 പന്തിൽ അർധസെഞ്ചുറി തികച്ച് കൊണ്ടാണ് പ്രായം വെറും സംഖ്യ മാത്രമാണെന്ന് ഗെയ്‌ൽ തെളിയിച്ചിരിക്കുന്നത്. ബോസ് അടിച്ചുകൂട്ടിയതാവട്ടെ 22 പന്തിൽ നിന്നും 84 റൺസ്.
 
ആറ് ഫോറും 9 സിക്‌സും ഉൾപ്പടെയാണ് ഗെയ്‌ലിന്റെ വെടിക്കെട്ട്. ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ മറാത്ത അറേബ്യൻസിനെതിരെ 9 വിക്കറ്റിന്റെ കൂറ്റൻ ജയവും അബുദാബി സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത മറാത്ത നിശ്ചിത 10 ഓവറിൽ 97 റൺസാണ് അടിച്ചെടുത്തത്. എന്നാൽ 27 പന്തുകൾ ശേഷിക്കെ അബുദാബി വിജയത്തിലെത്തി.
 
12 പന്തിൽ അർധസെഞ്ചുറി നേടിയ ഗെയ്‌ൽ ടി10 ലീഗ് ചരിത്രത്തിലെ വേഗമേറിയ അർധസെഞ്ചുറിയെന്ന അഫ്ഗാൻ താരം മുഹമ്മദ് ഷഹ്‌സാദിന്റെ റെക്കോർഡിനൊപ്പമെത്തി. അതേസമയം ബാറ്റിങ്ങ് സ്ഫോടനത്തിന് ശേഷം ടീം മെന്ററായ സങ്കക്കാരയ്‌ക്കാണ് ഗെയ്‌ൽ തന്റെ ഇന്നിങ്‌സിന്റ ക്രെഡിറ്റ് നൽകിയത്. നിങ്ങളാണ് ഇതിന് പിന്നിൽ. നിങ്ങൾ ഒരു ഇതിഹാസമാണ് ഗെയ്‌ൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments