Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫുട്‌‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ: എതിരാളികളില്ലാതെ ക്രിസ്റ്റിയാനോ

ഫുട്‌‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ: എതിരാളികളില്ലാതെ ക്രിസ്റ്റിയാനോ
, വ്യാഴം, 21 ജനുവരി 2021 (21:49 IST)
ഫുട്‌ബോൾ ചരിത്രത്തിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമതെത്തി യുവന്റസിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നാപ്പോളിയെ തോൽപ്പിച്ച് ഇറ്റാലിയൻ സൂപ്പർ കപ്പ് ഉയർത്തിയ കളിയിലാണ് ക്രിസ്റ്റ്യാനോ ചരിത്രനേട്ടം സ്വന്തമാക്കിയത്.
 
759 കരിയർ ഗോളുകളെന്ന ജോസഫ് ബെകനിന്റെ റെക്കോർഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. 760 കരിയർ ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ പേരിലുള്ളത്. നാപ്പോളിക്കെതിരെ കളിയുടെ 64ആം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. നിലവിൽ മെസി മാത്രമാണ് ക്രിസ്റ്റ്യാനോയുടെ നേട്ടത്തിന് വെല്ലുവിളിയായിട്ടുള്ളത്. ഇതുവരെ 715 കരിയർ ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. എന്നാൽ ക്രിസ്റ്റ്യാനോയേക്കാൾ 150 മത്സരം കുറവാണ് മെസി കളിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെഞ്ചുറിയേക്കാൾ മികച്ചതായിരുന്നു ആ 23 റൺസ്, സിഡ്‌നി ടെസ്റ്റിന് പിന്നാലെ രഹാനെ പറഞ്ഞു: ഹനുമാ വിഹാരി