Webdunia - Bharat's app for daily news and videos

Install App

ടീം തോറ്റാൽ കുറ്റം എനിക്ക്, ഒരിടത്ത് നിന്നും ബഹുമാനം ലഭിച്ചിട്ടില്ല: പൊട്ടിത്തെറിച്ച് ക്രിസ് ഗെയ്ൽ

അഭിറാം മനോഹർ
ബുധന്‍, 27 നവം‌ബര്‍ 2019 (11:46 IST)
ക്രിക്കറ്റ് കളത്തിലെ വെടിക്കെട്ട് പ്രകടനങ്ങളുടെ പേരിൽ ആരാധകരുടെ പ്രിയ താരമാണ് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. എന്നാൽ ക്രിസ് ഗെയ്ൽ ഈയിടെ നടത്തിയ പ്രസ്ഥാവനയിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വെസ്റ്റിൻഡീസിനായും ഐ പി എല്ലിൽ ബാംഗ്ലൂരിനായും  നിരവധി സ്ഫോടനാത്മകമായ ഇന്നിങ്സുകൾ കളിച്ചിട്ടുള്ള താരം ഒരിടത്ത് നിന്നും അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല എന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
 
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസ്വാന്‍സി ടി20 സൂപ്പര്‍ ലീഗിൽ ജോസി സ്റ്റാർസെന്ന ഫ്രാഞ്ചൈസിക്ക് കീഴിലാണ് ഗെയ്ൽ അവസാനമായി കളിച്ചിരുന്നത്. എന്നാൽ ടീമിനായി കളിച്ച ആറ് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്തതിനാൽ ഗെയ്ൽ ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു. ഇതിനേ തുടർന്നാണ് ഗെയിലിന്റെ പുതിയ വെളിപ്പെടുത്തൽ.
 
ലോകത്ത് വിവിധഭാഗങ്ങളിലായി പല ടീമുകൾക്കുമായി കളിച്ചിട്ടുള്ള അനുഭവം വെച്ച് പറയുന്നതാണ് രണ്ടോ,മൂന്നോ മത്സരങ്ങളിൽ പ്രകടനം മോശമായാൽ ക്രിസ് ഗെയ്ൽ ടീമിനാകെ ബാധ്യതയാകുന്ന അവസ്ഥയാണ്. ഈ ടീമിന്റെ മാത്രം കാര്യമല്ലിത്. റൺസെടുത്തില്ലെങ്കിൽ ഗെയ്ൽ ഒറ്റയയാളാണ് ടീമിന്റെ തോൽവികൾക്ക് പിന്നില്ലെന്ന് തോന്നും. പിന്നീട് കടുത്ത വിമർശനങ്ങൾ ഉയരും. ടീമിന് താൻ നൽകിയ സംഭാവനകൾ ആരും ഓർമിക്കുന്നില്ലെന്നും അർഹമായ ബഹുമാനം ആരും നൽകുന്നില്ലെന്നും ഗെയ്ൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments