Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൾറൗണ്ടർമാരെ ഇല്ലാതെയാക്കും, ഐപിഎല്ലിലെ ഇമ്പാക്ട് പ്ലെയർ നിയമം എടുത്തുകളയണമെന്ന് വസീം ജാഫർ

ഓൾറൗണ്ടർമാരെ ഇല്ലാതെയാക്കും, ഐപിഎല്ലിലെ ഇമ്പാക്ട് പ്ലെയർ നിയമം എടുത്തുകളയണമെന്ന് വസീം ജാഫർ
, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (12:15 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുതുതായി ഉള്‍പ്പെടുത്തിയ ഇമ്പാക്ട് പ്ലെയര്‍ നിയമം ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഈ നിയമം ഓള്‍റൗണ്ടര്‍മാരെ നിരുത്സാഹപ്പെടുത്തുന്നതാണെന്നും താരങ്ങളുടെ മികവിനെ പുതിയ നിയമം ബാധിക്കുമെന്നും വസീം ജാഫര്‍ പറയുന്നു.
 
2023ലെ ഐപിഎല്‍ സീസണിലാണ് ഇമ്പാക്ട് പ്ലെയര്‍ നിയമം ബിസിസിഐ അവതരിപ്പിച്ചത്. മത്സരസമയത്ത് പ്ലെയിങ് ഇലവനിലുള്ള ഒരു താരത്തെ മാറ്റി പകരക്കാരനെ ഇറക്കാന്‍ ടീമുകളെ അനുവദിക്കുന്നതാണ് നിയമം. ബൗളിംഗ് കഴിവുകളുള്ള ഓള്‍റൗണ്ടര്‍മാരുടെ മികവിനെ ഇമ്പാക്ട് പ്ലെയറെന്ന നിയമം പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വസീം ജാഫര്‍ പറയുന്നത്. ഇത് എടുത്തുകളയേണ്ട നിയമമാണ്. കാരണം ഇത് ഓള്‍റൗണ്ടര്‍മാരെ പന്തെറിയുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രശ്‌നമാണെന്ന കാര്യം നമ്മള്‍ മറക്കരുത്. വസീം ജാഫര്‍ പറഞ്ഞു.
 
ഇമ്പാക്ട് നിയമപ്രകാരം ടോസ് സമയത്ത് ലിസ്റ്റിലുള്ള അഞ്ച് പകരക്കാരില്‍ ഒരാളെ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തികൊണ്ട് ഇറക്കാനാകും. ഇത് മത്സരസമയത്ത് ടീമുകള്‍ക്ക് ബൗളിങ്ങിലോ ബാറ്റിംഗിലോ കരുത്ത് നല്‍കുന്നതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 ഉപേക്ഷിച്ചത് മഴ മൂലം