Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 ഉപേക്ഷിച്ചത് മഴ മൂലം

India South Africa First T20 call off
, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (09:44 IST)
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ കളി ഞായറാഴ്ച ഡര്‍ബനില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. 
 
മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഡര്‍ബനില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. മഴ കാരണം ടോസ് വൈകിപ്പിച്ചു. മഴയെ തുടര്‍ന്ന് പിച്ചും ഔട്ട്ഫീല്‍ഡും മോശമായി. ഒടുവില്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 
 
ഡിസംബര്‍ 12 ചൊവ്വാഴ്ചയാണ് (നാളെ) രണ്ടാം ട്വന്റി 20 മത്സരം. ഇന്ത്യന്‍ സമയം രാത്രി 8.30 ന് ആരംഭിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ അദ്ധ്യായം കഴിഞ്ഞു, ഇന്ത്യ ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ നിന്നും മുന്നോട്ട് പോകണം: സൂര്യകുമാര്‍ യാദവ്