Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം അജിങ്ക്യ രഹാനെയുടെ പിതാവ് അറസ്‌റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം അജിങ്ക്യ രഹാനെയുടെ പിതാവ് അറസ്‌റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം അജിങ്ക്യ രഹാനെയുടെ പിതാവ് അറസ്‌റ്റില്‍
ന്യുഡല്‍ഹി , വെള്ളി, 15 ഡിസം‌ബര്‍ 2017 (19:03 IST)
സ്‌ത്രീയെ കാറിടിപ്പിച്ച് കൊന്ന സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം അജിങ്ക്യ രഹാനെയുടെ പിതാവ് മധുകര്‍ ബാബുറാവു രഹാനെ അറസ്റ്റില്‍. അദ്ദേഹത്തെ കോലാപൂര്‍ പൊലീസ് ചോദ്യം ചെയ്‌തുവരുകയാണ്. അഷ്ടായി കാംബ്ലെ (67) എന്ന സ്ത്രീയാണ് അപകടത്തില്‍ മരിച്ചത്.

ബാബുറാവു രഹാനെയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കോലാപൂരില്‍ വെച്ച് നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയായ സ്‌ത്രീയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ ഐപിസി 304എ, 337, 338, 279, 184 വകുപ്പുകള്‍ പ്രകാരം രഹാനെയ്‌ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ വിശദീകരണം തേടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയുടെയും ധോണിയുടെയും വിലപേശല്‍ വിജയിച്ചു; വിരാടിന്റെ ശമ്പളം കേട്ടല്‍ ഞെട്ടും - താരങ്ങളുടെ സാലറി ഇരട്ടിയാക്കി