Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയുടെ നിര്‍ദേശം തള്ളിയ രോഹിത്തിന്റെ ലക്ഷ്യം കോടികള്‍ ?‍; ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യയിലേക്കില്ല!

കോഹ്‌ലിയുടെ നിര്‍ദേശം തള്ളിയ രോഹിത്തിന്റെ ലക്ഷ്യം കോടികള്‍ ?‍; ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യയിലേക്കില്ല!

കോഹ്‌ലിയുടെ നിര്‍ദേശം തള്ളിയ രോഹിത്തിന്റെ ലക്ഷ്യം കോടികള്‍ ?‍; ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യയിലേക്കില്ല!
മുംബൈ , വെള്ളി, 16 നവം‌ബര്‍ 2018 (17:20 IST)
ലളിത് മോദിയെന്ന ബിസിനസ്‌മാന്റെ തലയിലുദിച്ച ബുദ്ധിയാണ് ഐപിഎല്‍. ക്രിക്കറ്റിന്റെ ചേരുവകളില്‍ വെള്ളം ചേര്‍ത്ത് കോടികള്‍ വാരുകയെന്നല്ലാതെ ഇതുകൊണ്ട് മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. ബിസിസിഐയും താരങ്ങളും സമാനമായി ചിന്തിച്ചതോടെ ഐപിഎല്‍ വന്‍ ഹിറ്റായി.

2008ല്‍ ആരംഭിച്ച ഐപിഎല്‍ ക്രിക്കറ്റിന് വലിയ സംഭാവനകളൊന്നും സമ്മാനിച്ചില്ലെങ്കിലും കളിയുടെ ശൈലിയില്‍ മാറ്റം വരുത്തി. പത്താം സീസണിലേക്ക് ഐപിഎല്‍ കടക്കാനൊരുങ്ങവെ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2019 ലോകകപ്പ് മുന്‍‌നിര്‍ത്തി ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന നിര്‍ദേശമാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

രാജ്യമാണ് വലുതെന്ന് വ്യക്തമാക്കിയ ക്രിക്കറ്റ് ഓസ്‌ട്രേലിയ ലോകകപ്പ് പരിശീലന ക്യാമ്പില്‍ താരങ്ങള്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കി കഴിഞ്ഞു. മാര്‍ച്ച് 29 മുതല്‍ മെയ് 19വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍. മേയ് 30ന് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ താരങ്ങള്‍ക്ക് വിശ്രമവും പരിശീലനവും ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് കടുത്ത നിലപാടിലേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നീങ്ങുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അതേ നിലപാടാണ് വിരാട് കോഹ്‌ലിയും സ്വീകരിച്ചത്. എന്നാല്‍, സ്വന്തം പാളയത്തില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട് ഇന്ത്യന്‍ ക്യാപ്‌റ്റന്. ബോളര്‍മാരായ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവരെ ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അവര്‍ക്ക് നഷ്‌ടമാകുന്ന തുക ബിസിസിഐ നല്‍കണമെന്നുമാണ് കോഹ്‌ലി ആവശ്യപ്പെട്ടത്.

നിര്‍ണായകമാകുന്ന കോഹ്‌ലിയുടെ ഇടപെടല്‍ തള്ളിയത് താല്‍ക്കാലിക നാ‍യകന്‍ രോഹിത് ശര്‍മ്മയാണെന്നതാണ് അത്ഭുതം. മുംബൈ ഇന്ത്യൻസ് ഐപിഎല്ലിന്റെ അവസാന റൌണ്ടിലെത്തിയാല്‍ ബുമ്രയെ കളിപ്പിക്കുന്ന് യോഗത്തില്‍ തുറന്നടിച്ച രോഹിത്തിന്റെ നിലപാട് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. കോഹ്‌ലിയുടെ നിര്‍ദേശം ഐപിഎൽ ഫ്രാഞ്ചൈസികള്‍ അനുവദിക്കില്ലെന്നാണ് മുംബൈ നായകന്‍ പറഞ്ഞത്.

ഐപിഎല്ലില്‍ പന്തെറിഞ്ഞ് തളര്‍ന്ന ബോളര്‍മാരുമായി ഇംഗ്ലിണ്ടിലേക്ക് പോയാന്‍ ഫലമുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കോഹ്‌ലി തന്റെ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇംഗ്ലണ്ടിലേത് പേസും ബൌണ്‍സും നിറഞ്ഞ പിച്ചാണ്. കാലാവസ്ഥയും പ്രതികൂലമാകും ഈ സാഹചര്യത്തിലാണ് ഭൂവിയേയും ബുമ്രയേയും ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് വിരാട് ആവശ്യപ്പെട്ടത്.

കോഹ്‌ലിയുടെ നിര്‍ദേശം മികച്ചതായിരുന്നുവെങ്കിലും രോഹിത്തിന്റെ ഇടപെടലോടെ നീക്കം പാളി. ഇക്കാര്യത്തില്‍ ബിസിസിഐയോ സെലക്‍ടര്‍മാരോ അഭിപ്രായം പറഞ്ഞതുമില്ല. ഇവിടെയാണ് ലോകകപ്പ് മുന്നില്‍ കണ്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നത്. ക്രിക്കറ്റില്‍ പ്രഫഷണലിസത്തിന് പ്രധാന്യമുണ്ടെന്ന് വ്യക്തമാക്കുക കൂടിയാണ് ഓസ്‌ട്രേലിയ.

ഐപിഎല്ലിനേക്കാള്‍ പ്രാധാന്യം ലോകകപ്പിനാണെന്നും ദേശീയ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതുമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തുറന്നു പറഞ്ഞിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ യാതൊരു മാറ്റവുമില്ല. ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് സാധ്യത കൂടുതലാണെന്ന് ബ്രയാന്‍ ലാറ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടും അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ മാനേജ്‌മെന്റ് അകന്നു നില്‍ക്കുകയാണ്.

ഒന്നരമാസം നീണ്ടു നില്‍ക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ പ്ലേ ഓഫ് വരെ എത്തുന്ന ടീമിന്റെ മികച്ച ബോളർക്ക് ഒരു സീസണിൽ 60 –70 ഓവറുകൾ ബോൾ ചെയ്യേണ്ടതായി വരും. ഇതോടെ താരം ശാരീരികമായി തളരുകയും ചെയ്യും. ഈ അവസ്ഥയില്‍ നിന്ന് കൊണ്ടാണ് ലോകകപ്പിലും പന്ത് എറിയേണ്ടി വരുന്നത്. ഇംഗ്ലണ്ടിലെ പിച്ചില്‍ ഇതൊരു വീഴ്‌ച തന്നെയായിരിക്കും.

ഐപിഎല്ലിന്റെ പ്രായോഗികതയും മത്സരങ്ങള്‍ക്കായി ഫ്രാഞ്ചൈസികൾ കളിക്കാരിൽ നിക്ഷേപിച്ച കോടികളും മാത്രമാണ് രോഹിത്തിനെയും ഇന്ത്യന്‍ മാനേജ്‌മെന്റിനെയും അലട്ടുന്നത്. ലോകകപ്പ് പോലെയുള്ള മത്സരങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യമില്ലായ്‌മയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഡിവില്ലിയേഴ്‌സിനെ പോലെ ഞെട്ടിപ്പിക്കില്ല’; വിരമിക്കല്‍ സൂചന നല്‍കി ഡു പ്ലസിസ്