Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2024ലെ മികച്ച താരങ്ങളടങ്ങിയ ടെസ്റ്റ് ടീമിൽ കമ്മിൻസ് ഇല്ല, നായകനായി ജസ്പ്രീത് ബുമ്ര

അഭിറാം മനോഹർ
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (19:06 IST)
ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരെഞ്ഞെടുത്ത 2024ലെ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാനാവാതെ ഓസീസ് ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയാണ് നായകനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരെഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്ന് ബുമ്രയ്ക്ക് പുറമെ യശ്വസി ജയ്‌സ്വാളും ടീമില്‍ ഇടം നേടി. 3 ഇംഗ്ലണ്ട് താരങ്ങളും ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളില്‍ നിന്ന് 2 പേര്‍ വീതവും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളില്‍ നിന്നും ബാക്കി താരങ്ങളും തിരെഞ്ഞെടുക്കപ്പെട്ടു.
 
ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാളിനൊപ്പം ഇംഗ്ലണ്ടിന്റെ ബെന്‍ ഡെക്കറ്റാകും ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരും പിന്നാലെയെത്തും. ശ്രീലങ്കയില്‍ നിന്നും കാമിന്ദു മെന്‍ഡിസും ന്യൂസിലന്‍ഡില്‍ നിന്നും രചിന്‍ രവീന്ദ്രയുമാണ് ബാറ്റര്‍മാരായി ഉള്ളത്. ഓസ്‌ട്രേലിയയുടെ അലക്‌സ് ക്യാരിയാണ് വിക്കറ്റ് കീപ്പര്‍.
 
 ഓസ്‌ട്രേലിയയില്‍ നിന്ന് അലക്‌സ് ക്യാരിക്ക് പുറമെ ജോഷ് ഹേസല്‍ വുഡ് ആണ് ടീമില്‍. ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ കേശവ് മഹാരാജാണ് ടീമിലെ ഏക സ്പിന്നര്‍. പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്,ബംഗ്ലാദേശ് ടീമുകളില്‍ നിന്നും ആരും തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടീമിലില്ല.
 
ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരെഞ്ഞെടുത്ത 2024ലെ ടീം: യശ്വസി ജയ്‌സ്വാള്‍, ബെന്‍ ഡെക്കറ്റ്, ജോ റൂട്ട്, രചിന്‍ രവീന്ദ്ര, ഹാരി ബ്രൂക്ക്, കാമിന്ദു മെന്‍ഡിസ്, അലക്‌സ് ക്യാരി, മാറ്റ് ഹെന്റി, ജസ്പ്രീത് ബുമ്ര, ജോഷ് ഹേസല്‍വുഡ്, കേശവ് മഹാരാജ്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളികൾക്ക് പുതുവർഷ സമ്മാനം ലഭിക്കുമോ?, സന്തോഷ് ട്രോഫി ഫൈനലിൽ ഇന്ന് കിരീടപോര്, കേരളത്തിന് എതിരാളി ബംഗാൾ

Rohit Sharma: 'വിരമിക്കാന്‍ തയ്യാര്‍'; രോഹിത് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നു

വേണ്ടത് ഒരു സമനില മാത്രം, 10 വർഷങ്ങൾക്ക് ശേഷം ബോർഡർ ഗവാസ്കർ ട്രോഫിയിൽ മുത്തമിടാൻ ഓസീസിന് സുവർണാവസരം

എന്തോ കുത്തി പറയുന്നത് പോലെ, അശ്വിന്റെ ട്വീറ്റിന്റെ പിന്നിലെന്താണ്?, വിമര്‍ശനം കോലിക്കും രോഹിത്തിനും നേര്‍ക്കോ?

2024ലെ ഐസിസി താരം, ഇന്ത്യയിൽ നിന്നും ജസ്പ്രീത് ബുമ്ര മാത്രം, ചുരുക്കപ്പട്ടിക പുറത്ത്

അടുത്ത ലേഖനം
Show comments