ഐസിസിയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ- വനിതാ ക്രിക്കറ്ററെയും ടെസ്ട്, ഏകദിന, ടി20 ക്രിക്കറ്ററെയും തെരെഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക പൃഖ്യാപിച്ചു. ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച താരത്തിനും മികച്ച ടെസ്റ്റ് താരത്തിനുമുള്ള ചുരുക്കപ്പട്ടികയില്‍ ജസ്പ്രീത് ബുമ്ര ഇടം നേടിയപ്പോള്‍ മികച്ച ടി20 ക്രിക്കറ്റര്‍ക്കുള്ള പട്ടികയില്‍ അര്‍ഷദീപ് സിംഗും വനിതാ ഏകദിന താരത്തിനുള്ള പട്ടികയില്‍ സ്മൃതി മന്ദാനയും ഇടം നേടി.
ഈ വര്‍ഷത്തെ മികച്ച ഐസിസി താരത്തിനായുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കായി ബുമൃയ്‌ക്കൊപ്പം ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട്, ഹാര്‍ ബ്രൂക്ക്, ഓസ്‌ട്രേലിയന്‍ താരമായ ട്രാവിസ് ഹെഡ് എന്നിവരാണ് മത്സരിക്കുന്നത്. ഹാരി ബ്രൂക്ക് 12 ടെസ്റ്റില്‍ നിന്ന് 1100 റണ്‍സ് നേടിയപ്പോള്‍ ജോ റൂട്ട് 17 ടെസ്റ്റില്‍ നിന്നും 1556 റണ്‍സാണ് നേടിയത്. ട്രാവിസ് ഹെഡ് ആകട്ടെ 9 ടെസ്റ്റില്‍ നിന്ന് 608 റണ്‍സും 15 ടി20 മത്സരങ്ങളില്‍ നിന്ന് 539 റണ്‍സും നേടിയാണ് ഐസിസിയുടെ മികച്ച താരത്തിനുള്ള പട്ടികയില്‍ ഇടം നേടിയത്. ജസ്പ്രീത് ബുമ്ര 13 ടെസ്റ്റില്‍ നിന്നും 14.92 ശരാശരിയില്‍ 71 വിക്കറ്റും 8 ടി20 മത്സരങ്ങളില്‍ നിന്ന് 4.17 ഇക്കോണമിയില്‍ 15 വിക്കറ്റുകളുമാണ് വീഴ്ത്തിയത്.
മികച്ച ടെസ്റ്റ് താരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ബുമ്രയ്‌ക്കൊപ്പ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഇടം പിടിച്ചു. ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, കുശാല്‍ മെന്‍ഡിസ്, അഫ്ഗാന്റെ അസ്മത്തുള്ള ഒമര്‍സായി, വെസ്റ്റിന്‍ഡീസിന്റെ ഷെറഫൈന്‍ റുഥര്‍ഫോര്‍ഡ് എന്നിവരാണ് മികച്ച ഏകദിന താരത്തിനുള്ള ചുരുക്കപ്പട്ടികയിലുള്ളത്.
മികച്ച ടി20 താരത്തീനായുള്ള പട്ടികയില്‍ പാകിസ്ഥാന്റെ ബാബര്‍ അസം, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, സിംബാബ്വെയുടെ സിക്കന്ദര്‍ റാസ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ അര്‍ഷദീപ് സിംഗും ഇടം നേടി. വനിതകളില്‍ ഈ വര്‍ഷത്തെ മികച്ച താരത്തിനായുള്ള പട്ടികയില്‍ ശ്രീലങ്കയുടെ ചമരി അത്തപത്തു. ന്യൂസിലന്‍ഡിന്റെ അമേലിയ കെര്‍,ഓസ്‌ട്രേലിയയുടെ അനാബെല്‍ സതര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്കയുടെ ലൗറ വോള്‍വാര്‍ഡ് എന്നിവരാണുള്ളത്.