Webdunia - Bharat's app for daily news and videos

Install App

രഹാനയെ അപമാനിച്ചു? അനുഷ്കയ്ക്കെതിരെ വീണ്ടും ക്രിക്കറ്റ് ലോകം

അനുഷ്‌ക്കയ്‌ക്കെതിരെ വീണ്ടും ക്രിക്കറ്റ് ലോകം, രഹാനയെ അവഗണിച്ചു?

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (16:52 IST)
ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക്ക ശര്‍മ്മയ്ക്ക് നേരെ വീണ്ടും സൈബർ ആക്രമണം. താരത്തിനെതിരെ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം അനുഷ്‌കയും മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു.
 
ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ ഉപനായകന്‍ അജിങ്ക്യാ രഹാനെ ഏറ്റവും പിന്‍നിരയില്‍ നിര്‍ത്തിയതും അനുഷ്‌കയ്‌ക്കെതിരെയുളള പ്രതിഷേധത്തിന് എരിതീയില്‍ എണ്ണയായി മാറി. പോസ്റ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 
 
ഇങ്ങനെ പോയാല്‍ അന്തിമ ഇലവനില്‍ അനുഷ്‌ക്ക കളിക്കുമോയെന്നാണ് ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നത്. അനുഷ്‌ക്ക മാത്രമാണ് കളിക്കാരുടെ ഭാര്യയായി ചിത്രത്തിലുളളത്. മറ്റ് താരങ്ങളുടെ ഭാര്യമാരാരും പങ്കെടുക്കാത്ത ഔദ്യോഗിക ചടങ്ങില്‍ അനുഷ്‌കക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ചിലര്‍ ചോദിക്കുന്നു.
 
ടെസ്റ്റ് പരമ്പരക്കിടെ ഭാര്യമാരെ കൊണ്ടുവരരുതെന്ന് ബിസിസിഐ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും കോഹ്ലിയ്‌ക്കൊപ്പം അനുഷ്‌ക്കയും എപ്പോഴും അനുഗമിക്കാറുണ്ട്. ഇത് പലതവണ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.  
 
നേരത്തെ കോഹ്ലി മോശം പ്രകടനം കാഴ്ച്ചവെക്കുമ്പോഴെല്ലാം ഗ്യാലറിയില്‍ അനുഷ്‌ക്കയുണ്ടെങ്കില്‍ അവര്‍ക്ക് നേരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്താറുണ്ട്. ഇതിനെതിരെ കോഹ്ലി തന്നെ പരസ്യമായി പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments