‘ഇങ്ങനെ സംഭവിച്ചാല്‍ താങ്കള്‍ ക്രിക്കറ്റില്‍ പരാജയപ്പെട്ടുവെന്ന് ഉറപ്പാണ്’; കോഹ്‌ലിക്ക് നിര്‍ണായക ഉപദേശവുമായി സച്ചിന്‍
‘ഇങ്ങനെ സംഭവിച്ചാല്‍ താങ്കള്‍ ക്രിക്കറ്റില്‍ പരാജയപ്പെട്ടുവെന്ന് ഉറപ്പാണ്’; കോഹ്‌ലിക്ക് നിര്‍ണായക ഉപദേശവുമായി സച്ചിന്‍
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്‌റ്റില്‍ ജയത്തിന്റെ വക്കില്‍ നിന്ന് തോല്‍വിയിലേക്ക് വീണ ടീം ഇന്ത്യക്കെതിരെ പരിഹാസങ്ങളും ആക്ഷേപങ്ങളും രൂക്ഷമായിരുന്നു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി മാത്രമായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്.
എന്നാല്‍ ഇന്ത്യന്‍ ക്യാപ്‌റ്റന് പിന്തുണയും ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്തുവന്നു. “ചുറ്റുമുള്ള വിവാദങ്ങളും വാര്‍ത്തകളും ശ്രദ്ധിക്കാതെ താങ്കള്‍ ബാറ്റ് വീശണം. റണ്‍ കണ്ടെത്തുന്നതില്‍ ഒരിക്കലും പിശുക്ക് കാണിക്കരുത്. ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുവേണം കളിക്കാന്‍. കഴിഞ്ഞു പോയതും നടക്കുന്നതുമായ കാര്യങ്ങളില്‍ ആകുലത കാണിക്കരുത്” - എന്നും വിരാടിനോട് സച്ചിന്‍ പറയുന്നു.
ആദ്യ ടെസ്‌റ്റിലെ തോല്‍വി മറക്കാവുന്നതാണ്. റണ്‍സ് അടിച്ചു കൂട്ടാനുള്ള ദാഹം തീര്‍ന്നാല്‍ നിങ്ങള്‍ പരാജയപ്പെട്ടു എന്നാണ് അര്‍ഥം. ബോളര്‍മാര്‍ക്ക് 10 വിക്കറ്റ് മാത്രമെ നെടാന്‍ സാധിക്കു. എന്നാല്‍ ഒരു ബാറ്റ്‌സ്‌മാന്‍ എത്ര റണ്‍സ് വേണമെങ്കിലും സ്വന്തമാക്കാന്‍ കഴിയുമെന്നും കോഹ്‌ലിയോട് സച്ചിന്‍ പറഞ്ഞു.
ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു കോഹ്‌ലിക്ക് ഉപദേശവുമായി സച്ചിന്‍ രംഗത്തുവന്നത്.