Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയും ടീമും തോറ്റ മണ്ണിൽ പൊളിച്ചടുക്കി മന്ദാന- ഇംഗ്ലീഷുകാരുടെ മനസ്സ് കവർന്ന് ഈ ഇന്ത്യൻ പെൺകൊടി!

കോഹ്‌ലിയും ടീമും തോറ്റ മണ്ണിൽ പൊളിച്ചടുക്കി മന്ദാന- ഇംഗ്ലീഷുകാരുടെ മനസ്സ് കവർന്ന് ഈ ഇന്ത്യൻ പെൺകൊടി!
, ചൊവ്വ, 7 ഓഗസ്റ്റ് 2018 (08:44 IST)
ഇംഗ്ലണ്ടിന്റെ മണ്ണിൽ കോഹ്ലിയുടെ ടീമിന് നേരിടേണ്ടി വന്ന വൻ തോൽ‌വി തന്നെയാണ് ക്രിക്കറ്റ് ലോകം ഇപ്പോഴും ചർച്ച ചെയ്യുന്ന വിഷയം. വളരെ പ്രതീക്ഷയോടെയിറങ്ങിയ കോഹ്ലിക്കും ടീമിനും പരാജയമായിരുന്നു വിധിച്ചത്. ഇത്തരം ചർച്ചകൾ കൊഴുക്കുമ്പോൾ അതേമണ്ണിൽ ഇംഗ്ലിഷ് ആരാധകരുടെ ഹൃദയം കവർന്ന ഇന്ത്യൻ പെൺകൊടി സ്മൃതി മന്ദാനയെ ആരും കാണാതെ പോകരുത്.
 
ഇംഗ്ലണ്ടിലെ ആഭ്യന്തര വനിതാ ട്വന്റി20 ലീഗായ കെഐഎ സൂപ്പർ ലീഗിൽ (കെഎസ്എൽ) വെസ്റ്റേൺ സ്റ്റോമിനായി കളിക്കുന്ന താരമാണ് സ്മൃതി മന്ദാന. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഈ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് മന്ദാന.
 
ഇംഗ്ലണ്ടിന്റെ മണ്ണിൽ തീപാറുന്ന പ്രകടനമാണ് മന്ദാന കാഴ്ച വെയ്ക്കുന്നത്. കെഎസ്എൽ 2018 സീസൺ പകുതി ദൂരം പിന്നിടുമ്പോൾ ഏറ്റവും ഉയർന്ന റൺ സ്കോറർ, ഏറ്റവും കൂടുതൽ സിക്സ്, ഏറ്റവും കൂടുതൽ ബൗണ്ടറി, ഏറ്റവും ഉയർന്ന റൺ ശരാശരി, ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് എന്നിങ്ങനെ റെക്കോർഡുകളെല്ലാം ഇപ്പോൾ ഈ ഇന്ത്യൻ പെൺപുലിയുടെ പേരിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇന്ത്യന്‍ താരങ്ങളെ ഉപയോഗിച്ച് കോഹ്‌ലിയെ പുറത്താക്കും’; രഹസ്യം വെളിപ്പെടുത്തി ഇംഗ്ലണ്ട് പരിശീലകന്‍