Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ആ രണ്ടു പോയിന്റല്ല എനിക്ക് വേണ്ടത്, ആവശ്യം ലോകകപ്പാണ്‘; സച്ചിനെ വിമര്‍ശിച്ച് ഗാംഗുലി രംഗത്ത്

pulwama attack
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പാക് ടീമിന് വെറുതെ രണ്ട് പോയിന്റ് നല്‍കരുതെന്നും അവര കളിച്ചു തോല്‍‌പ്പിക്കണമെന്നുമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ അഭിപ്രായം.

സച്ചിന്റെ ഈ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഗാംഗുലിയിപ്പോള്‍. ലോകകപ്പ് നേടുന്നതിനേക്കാള്‍ അദേഹത്തിന് പ്രാധാന്യം കളിക്കാതിരുന്നാല്‍ നഷ്ടമാകുന്ന രണ്ടു പോയിന്റാണ്. എനിക്ക് വേണ്ടത് ലോകകപ്പാണ് എന്നായിരുന്നു ഗാംഗുലി സച്ചിന് മറുപടി നല്‍കിയത്.

അതേസമയം ബിസിസിഐയും കേന്ദ്രസര്‍ക്കാരും എന്ത് തീരുമാനിക്കുന്നോ, ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ബഹുമാനിക്കുമെന്നും ഇന്ത്യന്‍ ടീം ക്യാ‍പ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും  കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പര ആര്‍ക്കെന്ന് പ്രവചിച്ച് ഹെയ്‌ഡന്‍