Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗലൂരുവില്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ 300 കാറുകള്‍ കത്തിനശിച്ചു

ബംഗലൂരുവില്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ 300 കാറുകള്‍ കത്തിനശിച്ചു
ബംഗലൂരു , ശനി, 23 ഫെബ്രുവരി 2019 (16:18 IST)
ശനിയാഴ്ച എയ്‌റോ ഇന്ത്യ ഷോയുടെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ 300 കാറുകള്‍ കത്തിനശിച്ചു. യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്‍റെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ ഈ തീപിടുത്തത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
 
“300 കാറുകളാണ് തീയില്‍ അകപ്പെട്ടുപോയത്. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. പതിനഞ്ച് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളുകള്‍ക്ക് അപകടമൊന്നുമുണ്ടായിട്ടില്ല. വരണ്ടുണങ്ങിയ പുല്ലിന് മുകളില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീ പിടിച്ചത്” - ഫയര്‍ സര്‍വീസ് ഡിജിപി എം എന്‍ റെഡ്ഡി ട്വീറ്റ് ചെയ്തു.
 
നാലുദിവസങ്ങള്‍ക്ക് മുമ്പ് മാത്രം ആരംഭിച്ച എയ്‌റോ ഇന്ത്യ ഷോയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസമിലെ വിഷമദ്യ ദുരന്തം: സ്‌ത്രീകളടക്കം 84 പേര്‍ മരിച്ചു - മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോര്‍ട്ട്