ഇന്ത്യക്കെതിരായ പരമ്പരയില്‍ സ്‌മിത്തും വാര്‍ണറും കളിക്കുമോ ?; നിലപാടറിയിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ പരമ്പരയില്‍ സ്‌മിത്തും വാര്‍ണറും കളിക്കുമോ ?; നിലപാടറിയിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (19:55 IST)
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട മൂന്ന് താരങ്ങളും ഇന്ത്യക്കെതിരായ പരമ്പരയില്‍  കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

പന്തില്‍ കൃത്യമം നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയാണ് സ്‌റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍‌ക്രാഫ്‌റ്റ് എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ ഇളവ് ഉണ്ടാകില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഡേവിഡ് പീവെര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഓസ്‌ട്രേലിയ നിലപാട് കടുപ്പിച്ചതോടെ  നവംബര്‍ 21ന് ആരംഭിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയില്‍ മൂവരും കളിക്കില്ലെന്ന് വ്യക്തമായി.

പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന താരങ്ങളുടെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡേവിഡ് പീവെര്‍ നിലപാടറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘അടിയേറ്റ് പാവം വിന്‍ഡീസ്’, തകര്‍ത്തടിച്ച് രോഹിത്തും റായിഡുവും - റൺമഴയില്‍ കുതിര്‍ന്ന് മുംബൈ