റെക്കോർഡിലേക്ക് കുതിച്ചുയർന്ന് സ്വർണ വില

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (10:50 IST)
സ്വർണ വില ഏതാനും ദിവസത്തിനകം റെക്കോർഡ് നിലവാരത്തിലെത്താൻ സാധ്യത. 23,760 രൂപയിൽ എത്തിയ വില ദീപാവലിക്കു മുമ്പ് 24,160 എന്ന റെക്കോർഡ് മറികടന്നേക്കുമെന്നാണു വ്യാപാരികളിൽനിന്നുള്ള സൂചന. ഉത്സവകാല ഡിമാൻഡിലെ വർധനയും ഓഹരി വിപണിയിലെ മോശമായ കാലാവസ്‌ഥയുമാണു നിത്യേനയെന്നോണമുള്ള വിലക്കയറ്റത്തിനു കാരണം.
 
രാജ്യത്തെ വിവിധ നഗരങ്ങളിലെ വിലയുമായി താരതമ്യപ്പെടുത്തിയാൽ കേരളത്തിലെ വില കുറവാണ്. സംസ്‌ഥാനത്തെ വില ഗ്രാമിന് 2970 രൂപ മാത്രമാണെന്നിരിക്കെ മറ്റിടങ്ങളിൽ വില 2995 മുതൽ 3125 വരെയുണ്ട്.
 
അതേസമയം, യുഎസിലെ പലിശ നിരക്കുകൾ വർധിക്കുന്തോറും സ്വർണത്തിനു പ്രിയം കുറയാനുള്ള സാധ്യത വിപണി തള്ളിക്കളയുന്നുമില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 189 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്നു വീണു