ഗൌണ്ടില്‍ പൊട്ടിത്തെറി; കാര്‍ത്തിക്കും പാണ്ഡ്യയും ക്രീസില്‍ നേര്‍ക്കുനേര്‍ - ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ക്യാമറ
ഗൌണ്ടില്‍ പൊട്ടിത്തെറി; കാര്‍ത്തിക്കും പാണ്ഡ്യയും ക്രീസില്‍ നേര്‍ക്കുനേര്‍ - ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ക്യാമറ
ക്രീസില്‍ തര്‍ക്കവുമായി ദിനേശ് കാര്‍ത്തിക്കും ഹാര്‍ദ്ദിക് പണ്ഡ്യയും വീണ്ടും. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി നടന്ന ത്രിദിന പരിശീലന മത്സരത്തിനിടെയാണ് ഇരുവര്‍ക്കും പരസ്യമായി ഏറ്റുമുട്ടിയത്.
മത്സരത്തിന്റെ ആദ്യദിനമായിരുന്നു സംഭവം. സ്‌ക്വയര്‍ ലെഗിലേക്ക് ഷോട്ട് എടുത്തശേഷം സിംഗിളിനായി പാണ്ഡ്യ ക്രീസ് വീട്ടിറങ്ങിയെങ്കിലും കാര്‍ത്തിക്ക് മടിച്ചു നിന്നതാണ് പ്രശ്‌നത്തിനു കാരണം.
മനസില്ലാ മനസോടെ ഓടിയെ കാര്‍ത്തിക്കിനെതിരെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് പാണ്ഡ്യ തര്‍ക്കിക്കുകയും അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു. ഇത്യന്‍ താരങ്ങളുടെ തര്‍ക്കം ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു.
അടുത്ത പന്ത് ബൗണ്ടറി നേടിയ ശേഷം പണ്ഡ്യയ്‌ക്കടുത്തെത്തി കാര്‍ത്തിക് വിശദീകരണം നല്‍കുകയും ചെയ്‌തു. ഫീല്‍ഡറുണ്ടായിരുന്നതിനാലാണ് കാര്‍ത്തിക് റണ്‍സിനായി ഓടാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.