Select Your Language

Notifications

webdunia
webdunia
webdunia
webdunia

നികുതിയടച്ചതും റെക്കോര്‍ഡ്; കോടികളുടെ കണക്കില്‍ ധോണിയാണ് ഒന്നാമന്‍

നികുതിയടച്ചതും റെക്കോര്‍ഡ്; കോടികളുടെ കണക്കില്‍ ധോണിയാണ് ഒന്നാമന്‍

നികുതിയടച്ചതും റെക്കോര്‍ഡ്; കോടികളുടെ കണക്കില്‍ ധോണിയാണ് ഒന്നാമന്‍
ന്യൂഡല്‍ഹി , ചൊവ്വ, 24 ജൂലൈ 2018 (15:28 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ആരാധകരുടെ പ്രിയതാരവുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി.

സ്വന്തം സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വ്യക്തിയെന്ന റെക്കോര്‍ഡാണ് മഹിയെ തേടിയെത്തിയത്.

12.17 കോടി രൂപയാണ് 2017-18 കാലയളവില്‍ നികുതിയായി ധോണി നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മൂന്നുകോടി രൂപയുടെ മുന്‍കൂര്‍ നികുതിയും അദ്ദേഹം ഫയല്‍ ചെയ്‌തു.

ആദായനികുതി കമ്മീഷണര്‍ വി മഹാലിംഗം നല്‍കിയ വിവരം അനുസരിച്ച് 10.93 കോടിയാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ധോണി നികുതി അടച്ചത്‌.

ക്രിക്കറ്റിന് പുറമെ പരസ്യത്തില്‍ നിന്നും ലഭിക്കുന്ന വമ്പന്‍ വരുമാനമാണ് ധോണിയുടെ പോക്കറ്റ് നിറയ്‌ക്കുന്നത്. ഇക്കാര്യത്തില്‍ വിരാട് കോഹ്‌ലി മാത്രമാണ് ധോണിക്ക് മുമ്പിലുള്ളത്. അതേസമയം, കരിയറിന്റെ അവസാന നാളുകളിലൂടെ സഞ്ചരിക്കുന്ന ധോണി പരസ്യവരുമാനത്തില്‍ തിരിച്ചടി നേരിടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ വാക്കുകള്‍ ക്യാപ്‌റ്റനെ തിരിഞ്ഞു കൊത്തി; കോഹ്‌ലി പറയുന്നത് കള്ളമെന്ന് ആന്‍ഡേഴ്‌സന്‍