Select Your Language

Notifications

webdunia
webdunia
webdunia
Friday, 7 March 2025
webdunia

സീനിയര്‍ ടീമില്‍ എന്തുകൊണ്ട് ഇടം ലഭിക്കുന്നില്ല ?; തുറന്നടിച്ച് ശ്രേയസ് അയ്യർ രംഗത്ത്

സീനിയര്‍ ടീമില്‍ എന്തുകൊണ്ട് ഇടം ലഭിക്കുന്നില്ല ?; തുറന്നടിച്ച് ശ്രേയസ് അയ്യർ രംഗത്ത്

സീനിയര്‍ ടീമില്‍ എന്തുകൊണ്ട് ഇടം ലഭിക്കുന്നില്ല ?; തുറന്നടിച്ച് ശ്രേയസ് അയ്യർ രംഗത്ത്
ബംഗ്ലൂരു , ചൊവ്വ, 14 ഓഗസ്റ്റ് 2018 (13:47 IST)
ഇന്ത്യന്‍ സീനിയർ ടീമില്‍ ഇടം നല്‍കാത്തതിലുള്ള അതൃപ്‌തി തുറന്ന് പറഞ്ഞ് ഇന്ത്യ എ ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ രംഗത്ത്.

ടീമിലേക്കുള്ള വിളിക്കായി ക്ഷമയോടെ കാത്തിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങളില്‍ സ്ഥിരതയോടെ കളിച്ചു. മികച്ച സ്‌കോറുകള്‍ കണ്ടെത്തുകയും ചെയ്‌തു. എന്നിട്ടും സീനിയർ ടീമിലേക്കുള്ള വിളി കാത്തിരിക്കേണ്ടി വരുന്നത് സുഖമുള്ള കാര്യമല്ലെന്നും ശ്രേയസ്  പറഞ്ഞു.

മികച്ച ബോളർമാരെ നേരിടുമ്പോള്‍ മാത്രമാണ് നമ്മുക്ക് മികച്ച കളി പുറത്തെടുക്കാനും പ്രകടനം മെച്ചപ്പെടുത്താനും കഴിയുക. അതിനാല്‍ ക്രിക്കറ്റില്‍ പൂർണശ്രദ്ധ നിലനിർത്തുകയെന്നതാണ് പ്രധാനം. അതുപക്ഷേ മുമ്പ്  പറഞ്ഞതുപോലെ സാധിക്കാതെ പോകുന്നുവെന്നും അയ്യർ പറഞ്ഞു.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിനെ നയിച്ചത് ഇരുപത്തിമൂന്നുകാരനായ അയ്യരാണ്. ഇന്ത്യ എ 1–0ന് പരമ്പര നേടുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊട്ടിത്തെറിച്ച് ബിസിസിഐ; നാണക്കേടിന് കോഹ്‌ലിയും ശാസ്‌ത്രിയും സമാധാനം പറയേണ്ടി വരും