സ്‌മിത്ത് ബഹുദൂരം പിന്നില്‍; ടെസ്‌റ്റ് റാങ്കിംഗില്‍ കോഹ്‌ലിക്ക് എതിരാളിയില്ല
സ്‌മിത്ത് ബഹുദൂരം പിന്നില്‍; ടെസ്‌റ്റ് റാങ്കിംഗില്‍ കോഹ്‌ലിക്ക് എതിരാളിയില്ല
ക്രിക്കറ്റ് ലോകത്തെ റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുന്ന വിരാട് കോഹ്‌ലി ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാമത് തുടരുന്നു. 935 പോയന്റുമായി ഇന്ത്യന്‍ നായകന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്താണ് രണ്ടാമത്.
910 പോയന്റാണ് പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്‌മിത്തിനുള്ളത്. ഇന്ത്യയുടെ വിശ്വസ്‌ത ബാറ്റ്‌സ്‌മാന്‍ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്ത് നിലയുറപ്പിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ 19മതാണ്.
ബോളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സനാണ് രണ്ടാമത്. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും അഞ്ചാമതും രവിചന്ദ്ര അശ്വിന്‍ ഏഴാമതുമാണ്.
ഓസ്‌ട്രേലിയയില്‍ അടുത്ത മാസം ആരംഭിക്കുന്ന ടെസ്‌റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താന്‍ കോഹ്‌ലിക്ക് റാങ്കിംഗില്‍ ഇനിയും മുന്നേറ്റം നടത്താന്‍ സാധിക്കും. വിലക്കുള്ളതിനാല്‍ സ്‌റ്റീവ് സ്‌മിത്ത് പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് വിരാടിന് നേട്ടമാകും.
2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 86.50 ശരാശരിയില്‍ 694 റണ്‍സ് കോഹ്‌ലി നേടിയിരുന്നു. പരമ്പര 2-1ന് ഇന്ത്യക്ക് നഷ്‌ടമായെങ്കിലും വിരാടിന്റെ പ്രകടനമായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. ഇത്തവണയും സമാനമായ പ്രകടനം ഇന്ത്യന്‍ ക്യാപ്‌റ്റനില്‍ നിന്നുണ്ടാകുമെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.