Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി ഔട്ട്, വിറപ്പിച്ചത് ഒരു വിവാദ നായകന്‍; വെല്ലുവിളിയുയര്‍ത്തിയ ബാറ്റ്‌സ്‌മാന്‍ ആരെന്ന് പറഞ്ഞ് അമീര്‍

കോഹ്‌ലി ഔട്ട്, വിറപ്പിച്ചത് ഒരു വിവാദ നായകന്‍; വെല്ലുവിളിയുയര്‍ത്തിയ ബാറ്റ്‌സ്‌മാന്‍ ആരെന്ന് പറഞ്ഞ് അമീര്‍

കോഹ്‌ലി ഔട്ട്, വിറപ്പിച്ചത് ഒരു വിവാദ നായകന്‍; വെല്ലുവിളിയുയര്‍ത്തിയ ബാറ്റ്‌സ്‌മാന്‍ ആരെന്ന് പറഞ്ഞ് അമീര്‍
ഇസ്ലാമാബാദ് , വെള്ളി, 6 ജൂലൈ 2018 (14:47 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും പാകിസ്ഥാന്‍ പേസ് ബോളര്‍ മുഹമ്മദ് അമീറും തമ്മിലുള്ള അടുപ്പം ക്രിക്കറ്റ് ലോകത്തെ പുതിയ വാര്‍ത്തയല്ല. തന്റെ ക്രിക്കറ്റ് ബാറ്റ് അമീറിന് സമ്മാനമായി നല്‍കാന്‍ പോലും കോഹ്‌ലി തയ്യാറായിട്ടുണ്ട്.

തന്നെ ഏറ്റവും വിഷമിപ്പിച്ച ബോളര്‍ അമീര്‍ ആണെന്നു പോലും കോഹ്‌ലി പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ അടുപ്പം ഇരു രാജ്യങ്ങള്‍ക്കിടയിലും പല വിവദങ്ങള്‍ക്ക് കാരണമായി തീരുകയും ചെയ്‌തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഇഎസ്‌പി‌എന്‍ ചാനലിന് അമീര്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

25 ചോദ്യങ്ങളായിരുന്നു ചാനല്‍ അമീറിനോട് ചോദിച്ചത്. ഇതുവരെ ബോള്‍ ചെയ്‌തതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ബാറ്റ്സ്മാന്‍ ആരെന്നായിരുന്നു. പതിവു പോലെ കോഹ്‌ലിയുടെ പേര് അദ്ദേഹം പറയുമെന്നായിരുന്നു ചാനല്‍ പ്രതീക്ഷിച്ചത്. എന്നാല്‍, പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്തിന്റെ പേരാണ് പാക് പേസര്‍ പറഞ്ഞത്.

ക്രിക്കറ്റിന് പുറത്തെ ഇഷ്‌ടതാരം ആരെന്ന ചോദ്യത്തിന് അര്‍ജന്റീന ഫുട്‌ബോള്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ പേരാണ് അമീര്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തലതൊട്ടപ്പനോട്’ ദാക്ഷിണ്യമുണ്ടാകില്ലെന്ന് ഗ്രീസ്‌മാന്‍; സ്‌പാനിഷ് സംസാരിച്ചാല്‍ ഉറുഗ്വേയ്‌ക്കാരനാവില്ലെന്ന് സുവാരസ് - വാക്പോരിനു തുടക്കം