ക്രിക്കറ്റിനോട് ബൈ പറയുമോ ?; ഇതിഹാസത്തിന്റെ കഥ പറയാന്‍ ധോണി സിനിമയിലേക്ക് - ത്രില്ലടിച്ച് ബോളിവുഡ്!
ധോണി ക്രിക്കറ്റിനോട് ബൈ പറയുമോ ?; ത്രില്ലടിച്ച് ബോളിവുഡ്!
ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ക്യാപ്‌റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ ശേഷവും അദ്ദേഹവും സജീവമായി ടീമില്‍ തന്നെയുണ്ട്. എന്നാല്‍, മഹി സിനിമാ മേഖലയിലേക്ക് തിരിയാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്ത.
ചിത്രത്തില്‍ അഭിനേതാവിന്റെ വേഷത്തിലല്ല ധോണി എത്തുക. ഇതിഹാസ ഹോക്കി താരം ധ്യാന്‍ ചന്ദിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിട്ടാണ് മഹി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
രോഹിത് വൈദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധാവാനാണ് ധ്യാന്‍ ചന്ദായി വേഷമിടുന്നത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സും ധോണിക്കൊപ്പം പങ്കാളിയാകുമെന്ന്
റിപ്പോര്‍ട്ടുണ്ട്.