Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 10: കോഹ്‌ലിക്കൊപ്പമുള്ള ഈ സുന്ദരിക്കുട്ടി ആരെന്നറിയാമോ ?; ചിത്രം വൈറലാകുന്നു

കോഹ്‌ലിക്കൊപ്പമുള്ള ഈ സുന്ദരിക്കുട്ടി ആരെന്നറിയാമോ ?

Virat Kohli
മുബൈ , ചൊവ്വ, 2 മെയ് 2017 (16:53 IST)
ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിക്ക് ആവശ്യത്തില്‍ കൂടുതല്‍ നിരാശയുണ്ടാക്കിയ ഐ പി എല്‍ സീസണായിരുന്നു ഇത്. ടീമിനെ ജയത്തിന്റെ പാതയില്‍ എത്തിക്കാനോ മികച്ച ഫോം പുറത്തെടുക്കാനോ അദ്ദേഹത്തിനായില്ല.

ഇതിനിടെയാണ് ഹര്‍ഭജന്‍ സിംഗിന്റെ മകളുമൊത്തുളള കോഹ്‌ലിയുടെ സെല്‍ഫി സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. ഭാജിയുടെ മകള്‍ ഹിനയ പുഞ്ചിരിയോടെ കോഹ്‌ലിയുടെ കൈകളില്‍ ഇരിക്കുന്ന ഫോട്ടോ മണിക്കൂറുകള്‍ക്കൊണ്ട് വൈറലായി.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ഒഴിവ് സമയങ്ങളില്‍ ഇത്തരം ആനന്ദങ്ങള്‍ കണ്ടെത്തുന്ന കോഹ്‌ലി മുമ്പും ഇതുപോലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ മകളുമൊത്തുള്ള സെല്‍‌ഫിയും നേരത്തെ കോഹ്‌ലി പുറത്തു വിട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലന്‍‌ഡിന് പിഴച്ചതോടെ കോഹ്‌ലിക്ക് ആശ്വാസം; ടീം ഇന്ത്യ പുതിയ നേട്ടത്തില്‍