Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാട്ടിലെ ജയം വലിയ സംഭവമല്ലെന്ന് ഇന്ത്യൻ ആരാധകൻ, ചുട്ട മറുപടിയുമായി ഡെയ്‌ൽ സ്റ്റെയ്‌ൻ

നാട്ടിലെ ജയം വലിയ സംഭവമല്ലെന്ന് ഇന്ത്യൻ ആരാധകൻ, ചുട്ട മറുപടിയുമായി ഡെയ്‌ൽ സ്റ്റെയ്‌ൻ

അഭിറാം മനോഹർ

, ബുധന്‍, 1 ജനുവരി 2020 (15:02 IST)
കുറച്ചു നാളത്തെ തോൽവികൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ നേടിയ വിജയത്തിന്റെ ആഹ്ലാദത്തിലാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ. മത്സരവിജയം ശരിക്കും ആഘോഷിച്ചുകൊണ്ട് താരങ്ങൾ സോഷ്യൽ മീഡിയകളിലും സജീവമായിരുന്നു. എന്നാൽ ഇതിനിടയിൽ ഒരു ഇന്ത്യൻ ആരാധകൻ ദക്ഷിണാഫ്രിക്കൻ വിജയത്തെ പച്ഛിച്ചുകൊണ്ട് ഡെയ്‌ൽ സ്റ്റെയ്ന്റെ പോസ്റ്റിന് കീഴിൽ വന്നു. തന്നെ കളിയാക്കിയ ആരാധകന് പക്ഷേ പ്രതീക്ഷിക്കാത്ത മറുപടിയാണ് മറുഭാഗത്ത് നിന്നും ലഭിച്ചത്.
 
ദക്ഷിണാഫ്രിക്കയുടെ വിജയത്തെ അഭിനന്ദിച്ചുകൊണ്ടുള്ള സ്റ്റെയ്ന്റെ ട്വീറ്റിന് താഴെയായിരുന്നു ഇന്ത്യൻ ആരാധകന്റെ കമന്റ്. നാട്ടിലല്ലേ കളി, ദൈവത്തിന് വേണ്ടി ആസ്വദിച്ചു കളിച്ചോളു എന്നായിരുന്നു ആരാധകന്റെ കമന്റ്. സ്വന്തം നാട്ടിലെ കളിയായതുകൊണ്ടല്ലെ ദക്ഷിണാഫ്രിക്ക വിജയിച്ചത് എന്നുള്ള ആരാധകന്റെ കമന്റിന് മറുപടിയും ഉടനടി ലഭിച്ചു.
 
സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്ക നേടിയ വിജയത്തെ കളിയാക്കുകയാണെങ്കിൽ സ്വന്തം നാട്ടിൽ ഇന്ത്യ നേടിയ വിജയങ്ങളും കണക്കിലെടുക്കരുത്. ദൈവത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല വിഡ്ഡി എന്നായിരുന്നു ഡെയ്‌ൽ സ്റ്റെയ്ന്റെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒളിമ്പിക്സ്, കോപ്പാ അമേരിക്ക' 2020ൽ കായികപ്രേമികളെ കാത്തിരിക്കുന്നത് കായികമാമങ്കങ്ങൾ