Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിവില്ലിയേഴ്സ് തിരിച്ചെത്തുന്നു,ടി20 ലോകകപ്പിൽ കളിച്ചേക്കുമെന്ന് സൂചന നൽകി മാർക്ക് ബൗച്ചർ

ഡിവില്ലിയേഴ്സ് തിരിച്ചെത്തുന്നു,ടി20 ലോകകപ്പിൽ കളിച്ചേക്കുമെന്ന് സൂചന നൽകി മാർക്ക് ബൗച്ചർ

അഭിറാം മനോഹർ

, തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (11:06 IST)
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ ഏ ബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന സൂചന നൽകി മാർക്ക് ബൗച്ചർ. ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷമാണ് ബൗച്ചറിന്റെ പ്രതികരണം. ഇതോടെ ഏ ബി ഡി ലോകകപ്പിന് ദക്ഷിണാഫ്രിക്കക്കായി മത്സരിക്കുമെന്ന വാർത്തകൾ ആരാധകർക്കിടയിലും സജീവമായിരിക്കുകയാണ്.
 
നമ്മൾ ലോകകപ്പിന് പോകുമ്പോൾ മികച്ച ടീമും മികച്ച താരങ്ങളും വേണം. നിലവിലുള്ള താരങ്ങളിൽ ഏറ്റവും മികച്ച താരമാണ് ഏ ബി ഡി. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനത്തെ പിൻവലിപ്പിച്ച് ദേശിയ ടീമിലേക്ക് മടക്കികൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കുന്നു. ദക്ഷിണാഫ്രിക്കൻ പരിശീലകനായി ചുരുങ്ങിയ ദിവസങ്ങളെ ആയിട്ടുള്ളു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിക്കാനാണ് തീരുമാനമെന്നും ബൗച്ചർ പറഞ്ഞു. 2018ലാണ് ദേശിയ ടീമിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് ലീഗ് ക്രിക്കറ്റുകളിൽ സജീവമായത്.
 
ഇക്കഴിഞ്ഞ ലോകകപ്പിൽ ദേശിയടീമിൽ മത്സരിക്കാൻ ഡിവില്ലിയേഴ്സ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അതിന് അനുകൂലമായ നിലപാടായിരുന്നില്ല ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് സ്വീകരിച്ചത്. അതിനാൽ തന്നെ ഡിവില്ലിയേഴ്സ് മടങ്ങിയെത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇപ്പോൾ ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്ത് നിൽക്കുന്ന ഡിവില്ലിയേഴ്സ് ഐ പി എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയായിരിക്കും ഇനി മത്സരിക്കാനിറങ്ങുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെറ്റ്മെയർ തകർത്തടിച്ചു,ചെപ്പോക്ക് ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി