നാൻ വീഴ്‌വേൻ എൻട്രു നിനൈത്തായോ? ഐപിഎല്ലിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഡേവിഡ് വാർണർ

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (14:17 IST)
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ അനായാസവിജയമാണ് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 115 റൺസിന് തകർന്നടിഞ്ഞതോടെ കാര്യങ്ങൾ ഡൽഹിക്ക് എളുപ്പമായി. ഓപ്പണിങ് താരം ഡേവിഡ് വാർണറുടെ അർധസെഞ്ചുറിയുടെ മികവിൽ അനായാസവിജയമാണ് ഡൽഹി സ്വന്തമാക്കിയത്.
 
അതേസമയം കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട ഡേവിഡ് വാർണർ വിസ്‌മയകരമായ പ്രകടനമാണ് ഡൽഹിയിൽ നടത്തുന്നത്. പതിനഞ്ചാമത് ഐപിഎൽ സീസണിൽ താരത്തിന്റെ മൂന്നാമത്തെ അർധസെഞ്ചുറിയാണിത്.30 പന്തില്‍ 10 ഫോറും ഒരു സിക്‌സുമടക്കം 60 റണ്‍സ് ആണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഐ പി എല്ലില്‍ ഒരു തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി.
 
ഐപിഎല്ലില്‍ കഴിഞ്ഞ മത്സരത്തിലൂടെ പഞ്ചാബ് കിങ്‌സിനെതിരെ 1000 റണ്‍സ് പൂർത്തിയാക്കാൻ വാർണർക്ക് സാധിച്ചു. ഐ പി എല്ലില്‍ ഒരു ഫ്രാഞ്ചൈസിയ്ക്കെതിരെ 1000 + റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് ഡേവിഡ് വാർണർ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1018 റണ്‍സ് നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഐപിഎല്ലില്‍ ആദ്യമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഇന്നും പരാജയപ്പെട്ടാൽ പുറത്തേക്ക്, സഞ്ജുവിന് മുകളിൽ സമ്മർദ്ദമേറെ

ഹാരിസ് റൗഫ് പുറത്ത്, ബാബർ തിരിച്ചെത്തി, ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

'ബംഗ്ലാദേശിനൊപ്പം കൂടാൻ നിൽക്കണ്ട', ടി20 ലോകകപ്പിൽ നിന്നും പിന്മാറിയാൽ പാകിസ്ഥാനെതിരെ കടുത്ത നടപടി

Ind vs NZ : പരമ്പര പിടിക്കാൻ ഇന്ത്യ, ജീവൻ നിലനിർത്താൻ കിവികളും, സഞ്ജു ശ്രദ്ധാകേന്ദ്രം, മൂന്നാം ടി20 ഇന്ന്

M S Dhoni : പരിശീലനം ആരംഭിച്ച് ധോനി, ചെന്നൈ ആരാധകർ ആവേശത്തിൽ

അടുത്ത ലേഖനം
Show comments