‘അതൊരു തെറ്റായ തീരുമാനം, ഇനി ഓസ്‌ട്രേലിയയ്‌ക്കായി കളിക്കില്ല, എല്ലാം മതിയാക്കുന്നു’; വാര്‍ണര്‍
‘അതൊരു തെറ്റായ തീരുമാനം, ഇനി ഓസ്‌ട്രേലിയയ്‌ക്കായി കളിക്കില്ല, എല്ലാം മതിയാക്കുന്നു’; വാര്‍ണര്‍
ഇനി രാജ്യത്തിനായി ക്രിക്കറ്റ് കളിക്കില്ലെന്നറിയിച്ച് പന്ത് ചുരണ്ടൽ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഡേവിഡ് വാർണര്‍. സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിലക്കിന്റെ കാലം കഴിഞ്ഞാലും രാജ്യത്തിനായി കളിക്കാന്‍ ഇനിയില്ല. വീണ്ടും കളിക്കാൻ അവസരം ലഭിക്കുക്കുമായിരിക്കുമെങ്കിലും അതിന് താന്‍ ഒരുക്കമല്ല. സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നുവെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ മഹത്ത്വം ഉയർത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍, ക്രിക്കറ്റ് ഓസ്ട്രേലിയയെ വലിച്ചു താഴെയിടുന്ന നിലപാടാണ് ഞങ്ങളിൽ നിന്നുണ്ടായത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്നഎല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.
സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള പരിശോധനകള്‍ക്കാകും ഇനിയുള്ള ദിവസങ്ങള്‍. മാറ്റങ്ങള്‍ സ്വീകരിക്കാന്‍ അഭിപ്രായം തേടും. ടീമംഗങ്ങൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുമ്പോള്‍ അവരെ വിട്ട് ഇവിടെ വന്നിരിക്കുന്നതിൽ ദുഃഖമുണ്ടെന്നും കണ്ണീരോടെ വാര്‍ണര്‍ വ്യക്തമാക്കി.