Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മിത്തിനും വാർണർക്കും നൽകിയ ശിക്ഷ കടുത്തുപോയി: നിലപാട് തുറന്നെഴുതി മുൻ ക്രിക്കറ്റ് ഇതിഹാസം

താനായിരുന്നു ശിക്ഷ വിതിച്ചിരുന്നതെങ്കിൽ കളിക്കാനനുവതിക്കുമായിരുന്നു

സ്മിത്തിനും വാർണർക്കും നൽകിയ ശിക്ഷ കടുത്തുപോയി: നിലപാട് തുറന്നെഴുതി മുൻ ക്രിക്കറ്റ് ഇതിഹാസം
, വ്യാഴം, 29 മാര്‍ച്ച് 2018 (12:16 IST)
പന്തിൽ ക്രിത്രിമം കാണിച്ച സംഭവത്തിൽ സ്മിത്തിനെയും കൂട്ടാളികളേയും പിന്തുണച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത്. ഇവർക്കു നൽകിയ ശിക്ഷ കടുത്തതായിപ്പോയി എന്നാണ് ഷെയ്ൻ വോണിന്റെ അഭിപ്രായം. ഒരു പത്രത്തിനു വേണ്ടി എഴുതി നൽകിയ ലേഖനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
 
അവർ ചെയ്തത് കടുത്ത തെറ്റ് തന്നെ. അതിനെ ന്യായികരിക്കാനാകില്ല. ഈ തെറ്റിന് എന്ത് ശിക്ഷ നൽകണം എന്നതിനെ കുറിച്ച് തനിക്കും ആശങ്കയുണ്ട്. പക്ഷേ ഒരു വർഷത്തെ വിലക്ക് നൽകുക എന്നത് കടുത്ത ശിക്ഷയാണ്. അതു നൽകിയത് ശരിയായില്ല. അവർ ചെയ്ത തെറ്റിന് ഓസ്ട്രേലിയ മുഴുവൻ തന്നെ രോഷാകുലരും ദുഃഖിതരുമാണ്. എന്നാൽ താരങ്ങളെ കളിക്കാൻ അനുവദിക്കാത്ത വിധത്തിൽ ശിക്ഷിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നുമാണ് ഷെയ്ൻ വോൺ പറയുന്നത്. 
 
ഒരുപക്ഷെ താനാണ് ശിക്ഷ വിധിക്കുന്നതെങ്കിൽ അടുത്ത ടെസ്റ്റിൽ വിലക്കും വലിയതുക പിഴയും പ്രഖ്യാപിക്കും. ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കുക കൂടി ചെയ്ത് കളിക്കാൻ അനുവദിക്കുകയാവും ചെയ്യുക എന്നും ഈ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ വാതുവെപ്പിന് സാധ്യതയെന്ന് ബിസിസിഐ