David Warner: വിരമിക്കല്‍ ടെസ്റ്റില്‍ വാര്‍ണറിന് അര്‍ധ സെഞ്ചുറി, ഓസ്‌ട്രേലിയയ്ക്ക് ജയം; നന്ദി ഡേവ് !
12 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് ഡേവിഡ് വാര്‍ണര്‍ ഇന്നു ഫുള്‍സ്റ്റോപ്പിട്ടത്
David Warner: ടെസ്റ്റ് കരിയറിലെ അവസാന ഇന്നിങ്‌സും കളിച്ച് ഓസീസ് ഇതിഹാസം ഡേവിഡ് വാര്‍ണര്‍ പാഡഴിച്ചു. പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വിജയം കണ്ടാണ് വാര്‍ണര്‍ തന്റെ റെഡ് ബോള്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നത്. അവസാന ഇന്നിങ്‌സില്‍ വാര്‍ണര്‍ അര്‍ധ സെഞ്ചുറി നേടി. 130 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. വാര്‍ണര്‍ 75 പന്തില്‍ 57 റണ്‍സ് നേടി. മര്‍നസ് ലബുഷെയ്ന്‍ 73 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു.
സ്‌കോര്‍ ബോര്‍ഡ്
പാക്കിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സ് 313/10
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 299/10
പാക്കിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സ് 115/10
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 130/2
മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇതോടെ 3-0 ത്തിനു ഓസ്‌ട്രേലിയ തൂത്തുവാരി. മൂന്ന് തുടര്‍ തോല്‍വികള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ പാക്കിസ്ഥാന് തിരിച്ചടിയാകും. പാറ്റ് കമ്മിന്‍സാണ് പരമ്പരയിലെ താരം.
12 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് ഡേവിഡ് വാര്‍ണര്‍ ഇന്നു ഫുള്‍സ്റ്റോപ്പിട്ടത്. 111 ടെസ്റ്റില്‍ നിന്ന് 46 ശരാശരിയില്‍ 8500 ലേറെ റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് വാര്‍ണര്‍.