Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റ് ഓസ്ട്രേലിയ വാർണറോട് ചെയ്യുന്നത് കടുത്ത അനീതി, ഒടുവിൽ പ്രതികരണവുമായി ഭാര്യ ക്യാൻഡിസും

ക്രിക്കറ്റ് ഓസ്ട്രേലിയ വാർണറോട് ചെയ്യുന്നത് കടുത്ത അനീതി, ഒടുവിൽ പ്രതികരണവുമായി ഭാര്യ ക്യാൻഡിസും
, ബുധന്‍, 6 ജൂലൈ 2022 (20:19 IST)
സാൻഡ് പേപ്പർ വിവാദത്തെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഡേവിഡ് വാർണർക്കേർപ്പെടുത്തിയ ആജീവനാന്ത ക്യാപ്റ്റൻസി വിലക്കിനെതിരെ പ്രതികരണവുമായി വാർണറുടെ ഭാര്യ ക്യാൻഡിസ്. വാർണറുടെ ക്യാപ്റ്റൻസി വിലക്ക് തനിക്കും കടുത്ത അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് വ്യക്തമാക്കി. ഓസ്ട്രേലിയൻ റേഡിയോയായ ട്രിപ്പിൾ എമ്മിനോടാണ് ക്യാൻഡിസിൻ്റെ പ്രതികരണം.
 
2018ലെ സാൻഡ് പേപ്പർ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പുറമെ വാർണർക്ക് ആജീവനാത ക്യാപ്റ്റൻസി വിലക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തി. സ്റ്റീവ് സ്മിത്തിനെ പിന്നീട് ക്യാപ്റ്റനാക്കിയപ്പോഴും  വാർണറുടെ ക്യാപ്റ്റൻസി വിലക്ക് തുടരുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

34 വയസ്, രണ്ട് കുട്ടികളുടെ അമ്മ: വിംബിൾഡൺ സെമിയിൽ ഇടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം, ചരിത്രം കുറിച്ച് ജർമൻകാരി