പഞ്ചാബിനെതിരെ ഡൽഹി വിജയം, വിജയം ആഘോഷിക്കുന്നത് രാജസ്ഥാൻ ഉൾപ്പടെ 4 ടീമുകൾ

Webdunia
വ്യാഴം, 18 മെയ് 2023 (15:01 IST)
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തോല്‍വി വഴങ്ങി പഞ്ചാബ് കിംഗ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ വിജയിക്കുകയും ശേഷിക്കുന്ന ഒരു മത്സരത്തില്‍ രാജസ്ഥാനെതിരെ വിജയിക്കുകയും ചെയ്താല്‍ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. ഈ സാധ്യതയാണ് ഡല്‍ഹി ഇല്ലാതാക്കിയത്. പഞ്ചാബ് പരാജയപ്പെട്ടപ്പോള്‍ ഡല്‍ഹിയേക്കാള്‍ സന്തോഷിക്കുന്നത് രാജസ്ഥാന്‍ ഉള്‍പ്പടെ നാല് ടീമുകളാണ്.
 
ഇന്നലെ പഞ്ചാബ് പരാജയപ്പെട്ടതോടെ ഇനി അവര്‍ക്ക് നേടാനാവുന്നത് 14 പോയന്റ് മാത്രമാണ്. അതും അവസാന മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തിയെങ്കില്‍ മാത്രം. ഇനി നടക്കുന്ന മത്സരങ്ങളില്‍ മുംബൈ തോല്‍ക്കുകയും ബാംഗ്ലൂര്‍ 2 കളികളില്‍ ഒന്നില്‍ പരാജയപ്പെടുകയും രാജസ്ഥാനും കൊല്‍ക്കത്തയും തങ്ങളുടെ അവസാന മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്താല്‍ 4 മുതല്‍ 8 വരെയുള്ള ടീമുകള്‍ക്കെല്ലാം 14 പോയന്റ് വീതമാകും. മികച്ച റണ്‍റേറ്റുള്ള ടീമാകും പിന്നീട് പ്ലേ ഓഫില്‍ യോഗ്യത നേടുക.
 
രാജസ്ഥാന് പുറമെ ആര്‍സിബി,മുംബൈ ഇന്ത്യന്‍സ്,കൊല്‍ക്കത്ത എന്നിവര്‍ക്കും ഡല്‍ഹിയുടെ വിജയം വലിയ ആശ്വാസമാണ്. ഇന്നലെ പഞ്ചാബ് ജയിക്കുകയും രാജസ്ഥാനെതിരെയും വിജയം ആവര്‍ത്തിക്കുകയും ചെയ്യുകയും അവസാന മത്സരത്തില്‍ തങ്ങള്‍ പരാജയപ്പെടുകയും ചെയ്തിരുന്നെങ്കില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുമായിരുന്നു. പഞ്ചാബിന്റെ തോല്‍വിയോടെ ആ സാഹചര്യം കൂടിയാണ് ഒഴിവായി കിട്ടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Portugal vs Ireland: പോര്‍ച്ചുഗലിനു 'ഇരട്ട' പ്രഹരം; റൊണാള്‍ഡോയ്ക്കു ചുവപ്പ് കാര്‍ഡ്

India vs South Africa 1st Test: ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്താന്‍ നാല് സ്പിന്നര്‍മാര്‍; പന്തിനൊപ്പം ജുറലും ടീമില്‍

Sanju Samson: സഞ്ജു ചെന്നൈയില്‍, ജഡേജയും കറാനും രാജസ്ഥാനിലേക്ക്

Yashvasi Jaiswal: രാജസ്ഥാൻ നായകനാവേണ്ടത് ജഡേജയല്ല, യോഗ്യൻ ജയ്സ്വാൾ: ആകാശ് ചോപ്ര

നാളെയെങ്കിൽ നാളെ കളിക്കാനാകണം,ഫുട്ബോളിലെ പ്രതിസന്ധിക്ക് പരിഹാരം വേണം, ഐഎസ്എൽ- ഐ ലീഗ് ക്ലബുകൾ കായികമന്ത്രിയെ കാണും

അടുത്ത ലേഖനം
Show comments