Publish Date: Thu, 18 May 2023 (14:50 IST)
Updated Date: Thu, 18 May 2023 (14:52 IST)
ഐപിഎല്‍ പതിനാറാം പതിപ്പിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയിക്കേണ്ടത് ആര്‍സിബിക്ക് നിര്‍ണായകമാണ്. ഇന്ന് വിജയിക്കാനായാല്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും ടൂര്‍ണമെന്റില്‍ ആര്‍സിബിയുടെ വഴി മുടക്കാന്‍ ഹൈദരാബാദിനാകും.
കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ നേടിയ 112 റണ്‍സിന്റെ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. മുഹമ്മദ് സിറാജിന്റെ പവര്‍പ്ലേ ഓവറുകളിലെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമാകും. അതേസമയം കോലി,മാക്‌സ്വെല്‍,ഡുപ്ലെസിസ് എന്നീ താരങ്ങളല്ലാതെ ടീമില്‍ വിശ്വസിക്കാവുന്ന ബാറ്റര്‍മാരില്ല എന്നത് ആര്‍സിബിക്ക് വലിയ വെല്ലിവിളിയാണ്.