Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെഞ്ചുറിയില്ലെന്ന് പറഞ്ഞു വിമര്‍ശിച്ചവര്‍ക്ക് ഇനി വായ അടയ്ക്കാം; ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി ഡി കോക്ക്

2015, 2019 ഏകദിന ലോകകപ്പുകളില്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്

സെഞ്ചുറിയില്ലെന്ന് പറഞ്ഞു വിമര്‍ശിച്ചവര്‍ക്ക് ഇനി വായ അടയ്ക്കാം; ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി ഡി കോക്ക്
, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (16:58 IST)
ലോകകപ്പില്‍ സെഞ്ചുറിയില്ലെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിനെ ഇനിയാരും കളിയാക്കില്ല. വിമര്‍ശകര്‍ക്കെല്ലാം തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടി മറുപടി നല്‍കിയിരിക്കുകയാണ് താരം. ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ ഡി കോക്ക് ഇപ്പോള്‍ ഇതാ കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയും നൂറടിച്ചിരിക്കുന്നു. 
 
ശ്രീലങ്കയ്‌ക്കെതിരെ 84 പന്തുകളില്‍ നിന്ന് 100 റണ്‍സെടുത്താണ് ഡി കോക്ക് പുറത്തായത്. ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തില്‍ 106 പന്തില്‍ 109 റണ്‍സാണ് ഡി കോക്ക് നേടിയത്. എട്ട് ഫോറും അഞ്ച് സിക്‌സും അടങ്ങിയതാണ് ഡി കോക്കിന്റെ ഇന്നിങ്‌സ്. 
 
2015, 2019 ഏകദിന ലോകകപ്പുകളില്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഡി കോക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Cricket worldcup 2023: സച്ചിന്റെ സെഞ്ചുറികളുടെ റെക്കോര്‍ഡിന് അധികം ആയുസ്സില്ല, കോലി ഈ ലോകകപ്പില്‍ തന്നെ തകര്‍ക്കുമെന്ന് പോണ്ടിംഗ്