Publish Date: Thu, 12 Oct 2023 (16:38 IST)
Updated Date: Thu, 12 Oct 2023 (16:42 IST)
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഇനി ആയുസ്സ് അധികമില്ലെന്ന് മുന്‍ ഓസീസ് താരം റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ താരമാായ വിരാട് കോലി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ തന്നെ സച്ചിന്റെ നേട്ടം മറികടക്കുമെന്നാണ് പോണ്ടിംഗ് പറയുന്നത്. 282 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള കോലിയ്ക്ക് 47 ഏകദിന സെഞ്ചുറികളാണുള്ളത്. സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനി വെറും 2 സെഞ്ചുറികള്‍ മാത്രമാണ് കോലിയ്ക്ക് ആവശ്യമായിട്ടുള്ളത്.
463 ഏകദിനങ്ങളില്‍ നിന്നാണ് 49 സെഞ്ചുറികള്‍ സച്ചിന്‍ സ്വന്തമാക്കിയിട്ടുള്ളത്. കോലിയ്ക്കാകട്ടെ ഈ ലോകകപ്പില്‍ തന്നെ കുറഞ്ഞത് 8 ഏകദിനങ്ങള്‍ ബാക്കിയുണ്ട്. നിലവില്‍ ഫോമില്‍ ഈ ലോകകപ്പില്‍ തന്നെ സച്ചിന്റെ റെക്കോര്‍ഡ് കോലി തകര്‍ക്കുമെന്നാണ് പോണ്ടിംഗ് പറയുന്നത്. കോലി ഈ ലോകകപ്പില്‍ തന്നെ ആ റെക്കോര്‍ഡ് മറികടക്കുമെന്ന് ഞാന്‍ കരുതുന്നു. ഈ ലോകകപ്പില്‍ അയാള്‍ക്ക് 2 സെഞ്ചുറികളെങ്കിലും നേടാനവും. ഇന്ത്യയിലെ വേദികളും വിക്കറ്റുകളും എല്ലാം വലിയ സ്‌കോറുകള്‍ നേടാന്‍ അനുയോജ്യമായവയാണ്.പോണ്ടിംഗ് പറഞ്ഞു.