Webdunia - Bharat's app for daily news and videos

Install App

വ്യൂവർഷിപ്പിൽ കുത്തനെ ഇടിവ്, ചെന്നൈയും മുംബൈയും ജയിച്ച് തുടങ്ങിയില്ലെങ്കിൽ പണി വാങ്ങുക ബിസിസിഐ

Webdunia
വെള്ളി, 8 ഏപ്രില്‍ 2022 (19:34 IST)
ലോകമെമ്പാടുമുള്ള കായികപ്രേമികൾ ഏറെ ആവേശത്തൊടെ കാത്തിരിക്കുന്ന കായികമാമാങ്കമാണ് ഇന്ത്യൻ പ്രീമിയർലീഗ്. ലോകമെങ്ങുമുള്ള മികച്ച താരങ്ങൾ വിവിധ ഫ്രാഞ്ചൈസികളിലായി മാറ്റുരയ്ക്കുന്ന ഐപിഎൽ ബിസിസിഐയ്ക്ക് ഏറ്റവും ലാഭം നേടി തരുന്ന ക്രിക്കറ്റ് സീസണാണ്.
 
എന്നാൽ പുറത്തുവരുന്ന കണക്ക് പ്രകാരം ഇത്തവണത്തെ ഐപിഎൽ വ്യൂവർഷിപ്പിൽ വലിയ ഇടിവ് നേരിട്ടതായാണ് കാണുന്നത്.കഴിഞ്ഞ വർഷം തുടക്കത്തിൽ 3 .75 ഉണ്ടായിരുന്ന റേറ്റിംഗ് ഇത്തവണ 2 .52 ആയിരിക്കുകയാണ്. ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് എന്നിവരുടെ മോശം പ്രകടനമാണ് വ്യൂവർഷിപ്പ് കുറയാൻ ഇടയാക്കിയതെന്നാണ് സൂചന.
 
ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങൾ പിന്നിടുമ്പോൾ സൂപ്പർ ടീമുകളായ ചെന്നൈയും മുംബൈയും പോയന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ്. ഐപിഎല്ലിൽ ഏറെ ആരാധകരുള്ള ഈ ടീമുകൾ‌ക്കൊപ്പം ആർസി‌ബിയും പോയന്റ് പട്ടികയിൽ മുന്നേറിയില്ലെങ്കിൽ അത് വ്യൂവർഷിപ്പിൽ പ്രതിഫലിക്കും എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ചെന്നൈ, മുംബൈ ടീമുകളുടെ പ്രകടനത്തിൽ ഏറ്റവും നെഞ്ചിടിപ്പ് അനുഭവിക്കുന്നത് ബിസിസിഐ തന്നെയായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments