Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാഗ്പൂരിൽ ദീപക് ചാഹറിന്റെ ആറാട്ട്. ട്വെന്റി ട്വെന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇനി ഇന്ത്യൻ താരത്തിന്റെ പേരിൽ

നാഗ്പൂരിൽ ദീപക് ചാഹറിന്റെ ആറാട്ട്. ട്വെന്റി ട്വെന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇനി ഇന്ത്യൻ താരത്തിന്റെ പേരിൽ

റോയ് തോമസ്

, തിങ്കള്‍, 11 നവം‌ബര്‍ 2019 (10:51 IST)
നാഗ്പൂരിൽ ഇന്ത്യൻ താരമായ ദീപക് ചാഹർ ആകെ എറിഞ്ഞത് വെറും 20 പന്തുകൾ വിട്ടുകൊടുത്തതാകട്ടെ വെറും 7 റണ്ണുകളും നേടിയത് ഇന്ത്യൻ വിജയം ഉറപ്പിച്ച ഹാട്രിക് ഉൾപ്പടെയുള്ള  6 വിക്കറ്റുകൾ. ബാറ്റ്സ്മാൻമാരുടെ പറുദീസയായ ടി20യിലാണ് ഇന്ത്യൻ താരം ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപെടുത്തുന്നത്. 175 റൺസെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 144 റൺസിന് പുറത്താകുമ്പോൾ ഇന്ത്യൻ  വിജയത്തിന് പ്രധാന പങ്കുവഹിച്ചത് ദീപക് ചാഹർ എന്ന 27ക്കാരനാണ്. 
 
ഒരു ഘട്ടത്തിൽ ബംഗ്ലാദേശിന് അനുകൂലമായി പോയികൊണ്ടിരുന്ന മത്സരം ഇന്ത്യയുടെ പേരിലാക്കിയതിന് കടപ്പെടേണ്ടത് ഈ താരത്തോട് തന്നെ. ഇന്നിങ്സിലെ 3മത് ഓവറിലാണ് ചാഹർ ആദ്യമായി ബൗൾ ചെയ്യുവാൻ എത്തുന്നത്. ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റുകൾ കൊയ്ത ചാഹർ പക്ഷേ തിരിച്ച്  എത്തുന്നത് 13മത് ഓവറിലാണ്.  തിരികേ എത്തുമ്പോഴേക്കും ബംഗ്ലാദേശ് മുഹമ്മദ് നയീം-മുഹമ്മദ് മിഥുൻ എന്നിവരുടെ പ്രകടനത്തിന്റെ മികവിൽ ശക്തമായ നിലയിലായിരുന്നു. 
 
എന്നാൽ 13മത് ഓവറിൽ തിരികേ എത്തിയ ചാഹർ വീണ്ടും മത്സരം ഇന്ത്യയുടെ പേരിൽ കൊണ്ടുവരികയായിരുന്നു. 
തന്റെ രണ്ടാം ഓവറിലേ അവസാന ബോളിൽ വിക്കറ്റ് കൊയ്ത ചാഹർ മൂന്നാമത് ഓവറിലേ അവസാന ബോളിലും വിക്കറ്റ് നേട്ടം ആവർത്തിച്ചു. മൂന്നാം ഓവറിലെ അവസാന ബോളിലെ വിക്കറ്റും, നാലാം ഓവറിലെ തുടർച്ചയായ ആദ്യ രണ്ട് ബോളുകളിലെ വിക്കറ്റുകളോടും കൂടിയാണ് ഇന്ത്യൻ താരം ടി20യിലെ തന്റെ ആദ്യ ഹാട്രിക് പ്രകടനം കുറിച്ചത് ഇതിനിടെ ഒരു ബൗണ്ടറിമാത്രമാണ് താരം വിട്ടുകൊടുത്തത്.
 
ഏഴ് വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയുടെ അജന്താ മെൻഡിസ്  സിംബാബ്‌വെയ്ക്കെതിരെ നാല് ഓവറിൽ 8 റൺസ് വിട്ടുകൊടുത്ത് നേടിയ 6 വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ താരം മറികടന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിനെ ഭയമോ? തഴഞ്ഞവരുടെ നെഞ്ചിൽ കസേര വലിച്ചിട്ട് അവൻ ഒരു ദിവസം ഇരിക്കും, കാത്തിരിക്കാം കത്തിക്കയറുന്ന ഒരു ദിവസത്തിനായി!