നാഗ്പൂരിൽ നിർണായകമത്സരം സഞ്ചുവിന് ഇത്തവണയും അവസരമില്ല

ശനി, 9 നവം‌ബര്‍ 2019 (15:13 IST)
നാഗ്പൂരിൽ നടക്കാനിരിക്കുന്ന ഇന്ത്യാ ബംഗ്ലാദേശ് മൂന്നാം ടി20 മത്സരത്തിലും മലയാളി താരം സഞ്ചു സാംസണിന്  അവസരം ലഭിച്ചേക്കില്ല. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തിൽ ഇന്ത്യൻ ടീം കളിക്കാനിറങ്ങുമ്പോൾ നിലവിലെ വിജയിച്ച ടീമിൽ നിന്നും മാറ്റം വരുവാൻ സാധ്യതയില്ലെന്നാണ്  അറിയുവാൻ കഴിയുന്നത്. ഇതോടെ തന്റെ കഴിവ് തെളിയിക്കുവാനുള്ള അവസരത്തിനായി സഞ്ചു ഇനിയും കാത്തിരിക്കേണ്ടി വരും.
 
നേരത്തെ ഋഷഭ് പന്തിന്റെ നിലവിലെ മോശം പ്രകടനത്തിൽ പോലും സഞ്ചുവിന് അവസരം നൽകാതെയുള്ള ഇന്ത്യൻ ടീമിന്റെ സമീപനത്തോട് സോഷ്യൽ മീഡിയകളിൽ അടക്കം പ്രതിഷേധം ശക്തമായിരുന്നു. പരമ്പരയിൽ പന്തിന്റെ കീപ്പിങ് നിലവാരത്തെ പറ്റിയും പരാതികൾ ഉയർന്നിരുന്നു. എങ്കിലും രണ്ട് ടീമുകളും ഓരൊ മത്സരം ജയിച്ചു നിൽക്കുന്ന സാഹചര്യത്തിൽ നിലവിലെ ടീമിൽ മാറ്റങ്ങൾ വരുത്തേണ്ട എന്നാണ് ടീം ഇന്ത്യയുടെ നിലപാട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത്രയും ധൈര്യം ഞാൻ എന്റെ കോലിയിൽ പോലും കണ്ടിട്ടില്ല :രോഹിത്തിനെ പ്രശംസകൊണ്ട് മൂടി സെവാഗ്