Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിഷഭ് പന്ത് തിരിച്ചെത്തിയില്ലെങ്കില്‍ ക്യാപ്റ്റന്‍സി തരാം; രോഹിത്തിനെ സമീപിച്ചു ഡല്‍ഹി ക്യാപിറ്റല്‍സ്

ഈ സീസണില്‍ നായകസ്ഥാനം നല്‍കാമെന്നാണ് ഡല്‍ഹിയുടെ ഓഫര്‍

Delhi Capitals Approached Rohit Sharma
, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (10:18 IST)
മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനം നഷ്ടമായതിനു പിന്നാലെ രോഹിത് ശര്‍മയെ സമീപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി നായകനായ റിഷഭ് പന്ത് ഈ സീസണില്‍ പൂര്‍ണമായി കളിക്കുന്ന താരം സംശയമാണ്. പരുക്കില്‍ നിന്ന് മുക്തനായെങ്കിലും ഈ സീസണില്‍ ഇംപാക്ട് പ്ലെയര്‍ എന്ന നിലയിലാകും പന്ത് കൂടുതല്‍ കളിക്കുക. അതുകൊണ്ട് തന്നെ പന്തിന്റെ അഭാവത്തില്‍ ഏതെങ്കിലും സീനിയര്‍ താരം ടീമിനെ നയിക്കണമെന്നാണ് ഡല്‍ഹി മാനേജ്‌മെന്റിന്റെ തീരുമാനം. ഇതിനായാണ് ഡല്‍ഹി രോഹിത് ശര്‍മയെ സമീപിച്ചത്. 
 
ഈ സീസണില്‍ നായകസ്ഥാനം നല്‍കാമെന്നാണ് ഡല്‍ഹിയുടെ ഓഫര്‍. ഹാര്‍ദിക് പാണ്ഡ്യ മുംബൈ നായകനായേക്കും എന്ന അഭ്യൂഹങ്ങള്‍ വന്നപ്പോള്‍ തന്നെ ഡല്‍ഹി രോഹിത്തിനായി ശ്രമം തുടങ്ങിയിരുന്നു. അന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. ഐപിഎല്‍ താരലേലത്തിനു ശേഷം ട്രാന്‍സ്ഫര്‍ ജാലകം വീണ്ടും തുറക്കും. ചൊവ്വാഴ്ച ദുബായിലാണ് താരലേലം നടക്കുക. അതിനുശേഷം ഡിസംബര്‍ 20 മുതല്‍ വീണ്ടും ട്രാന്‍സ്ഫര്‍ ജാലകം തുറക്കും. ഈ സാഹചര്യത്തില്‍ രോഹിത്തിനെ വാങ്ങുന്നതിനായി ഡല്‍ഹി ശ്രമിക്കും. 
 
അതേസമയം മുംബൈ ഇന്ത്യന്‍സില്‍ തന്നെ തുടരാനാണ് രോഹിത് ആഗ്രഹിക്കുന്നത്. ക്യാപ്റ്റന്‍സി ഇല്ലെങ്കിലും മുംബൈയ്‌ക്കൊപ്പം നില്‍ക്കാമെന്ന് താരം സമ്മതിച്ചിട്ടുണ്ട്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ സമ്മതമാണെന്ന് രോഹിത് നേരത്തെ തന്നെ ടീം മാനേജ്‌മെന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ തന്നെ കളിച്ചുകൊണ്ട് ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാനാണ് രോഹിത്തിന്റെ ആഗ്രഹം. രോഹിത്തിന്റെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും 2024 ലേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെലക്ടര്‍മാര്‍ അപ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രം സഞ്ജുവിനെ ടീമിലെടുക്കുന്നു, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം