അവസാന പന്തുവരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വനിതകള്‍ക്ക് ആദ്യ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 19.1 ഓവറില്‍ 164 റണ്‍സിന് പുറത്തായിരുന്നു. മത്സരത്തിന്റെ അവസാന പന്തിലാണ് ഡല്‍ഹിയുടെ വിജയം. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡെല്‍ഹിക്ക് വേണ്ടി ഷെഫാലി വര്‍മ( 18 പന്തില്‍ 43), നിക്കി പ്രസാദ് (33 പന്തില്‍ 35), സാറ ബ്രൈസ്(10 പന്തില്‍ 21) എന്നിവര്‍ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നാറ്റ്- സിവര്‍ ബ്രന്‍ഡിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിന്റെയും ഇന്നിങ്ങ്‌സുകളുടെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. നാറ്റ് സിവര്‍ 59 പന്തില്‍ 13 ഫോറുകളുടെ അകമ്പടിയില്‍ 80 റണ്‍സോട് പുറത്താകാതെ നിന്നു. ഹര്‍മന്‍ 22 പന്തില്‍ 42 റണ്‍സ് നേടി. ഡല്‍ഹിക്ക് വേണ്ടി അന്നബെല്‍ സതര്‍ലന്‍ഡ് മൂന്നും ശിഖാ പാണ്ഡെ 2 വിക്കറ്റും നേടി.