ഐപിഎല്ലിലെ ഏറ്റവും ശക്തമായ നിരയാന് മുംബൈ ഇന്ത്യന്‍സിന്റേത്. സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിക്കും അടങ്ങുന്ന സമ്പന്നമായ താരനിരയാണ് മുംബൈയ്ക്കുള്ളത്. അതിനാല്‍ തന്നെ 2025ലെ ഐപിഎല്‍ താരലേലത്തില്‍ ഇവരില്‍ എത്രപേരെ മുംബൈയ്ക്ക് നിലനിര്‍ത്താനാകുമെന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ റിട്ടെന്‍ഷന്‍ പട്ടിക പുറത്തുവന്നപ്പോള്‍ സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ ടീം മാനേജ്‌മെന്റിന് സാധിച്ചു.
ഇതിനായി കഴിഞ്ഞ മാസം മുതല്‍ തന്നെ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ കോച്ച് മഹേള ജയവര്‍ധനെയുടെയും ടീം ഉടമ ആകാശ് അംബാനിയുടെയും നേതൃത്വത്തില്‍ പ്രധാനതാരങ്ങളുമായി 2 തവണയാണ് കൂടിക്കാഴ്ച നടന്നത്. അടുത്ത ഐപിഎല്ലില്‍ ഓരോ കളിക്കാരന്റെയും റോളിനെ പറ്റി വ്യക്തത വരുത്താനും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രതിഫലം അറിയിക്കാനുമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം ആദ്യം നടന്ന കൂടിക്കാഴ്ചയില്‍ രോഹിത്തും ഹാര്‍ദ്ദിക്കും സൂര്യയും ഒരു പോലെ ജസ്പ്രീത് ബുമ്രയ്ക്കാകണം ടീം ഏറ്റവുമധികം തുക നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അങ്ങനെയാണ് ബുമ്രയെ 18 കോടി നല്‍കി നിലനിര്‍ത്താന്‍ മുംബൈ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.അതിന് ശേഷമാണ് രോഹിത്തിനോടും ഹാര്‍ദ്ദിക്കിനോടും സൂര്യകുമാറിനോടും പ്രതീക്ഷിക്കുന്ന പ്രതിഫലത്തെ പറ്റി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 3 താരങ്ങള്‍ക്കും ഒരേ തരത്തില്‍ പ്രതിഫലം നടത്താന്‍ തീരുമാനമായത്. ഇതനുസരിച്ച് സൂര്യകുമാറിനും ഹാര്‍ദ്ദിക്കിനും 16.35 കോടിയും രോഹിത്തിന് 16.30 കോടിയും നല്‍കിയാണ് മുംബൈ നിലനിര്‍ത്തിയത്.
ഒരു സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത് ഉചിതമല്ലെന്നാണ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. സൂര്യകുമാര്‍ യാദവ് നായകനാകാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ പുതിയ സീസണില്‍ ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയുടെ വിലയിരുത്തിയാകും തീരുമാനമെടുക്കുകയെന്നുമാണ് സൂര്യയെ ടീം മാനേജ്‌മെന്റ് അറിയിച്ചതെന്നുമാണ് ലഭ്യമാകുന്ന വിവരം.