Publish Date: Sat, 08 Apr 2023 (16:37 IST)
Updated Date: Sat, 08 Apr 2023 (16:40 IST)
ആദ്യ രണ്ട് കളികളിലും മോശം പ്രകടനം കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലിനെ ബെഞ്ചിലിരുത്തി രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ദേവ്ദത്ത് പടിക്കല്‍ ഇല്ല. പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്റെ തോല്‍വിക്ക് കാരണം ദേവ്ദത്ത് പടിക്കലാണെന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ദേവ്ദത്തിനെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത്. വരും മത്സരങ്ങളിലും ദേവ്ദത്ത് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബിനെതിരായ മത്സരത്തില്‍ 26 പന്തില്‍ നിന്ന് വെറും 21 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ നേടിയത്. മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ദേവ്ദത്തിന്റെ തണുപ്പന്‍ പ്രകടനമാണ് ഈ തോല്‍വിക്ക് കാരണമെന്നാണ് രാജസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശിക്കുന്നത്.